രാജമൗലി ഒരുക്കുന്ന ബാഹുബലി 2 കണ്‍ക്ലൂഷനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമ ആരാധകര്‍ ഒന്നടങ്കം. ചരിത്ര റിലീസിനൊരുങ്ങുകയാണ് ചിത്രം. 6500 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും അധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്.
എന്നാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബേഴ്സിന് കത്ത് നല്‍കി. ഒരു വിഭാഗം കന്നട ആക്ടിവിസ്റ്റുകളാണ് സിനിമകക്കെതിരെ രംഗത്തെത്തിയത്. സത്യരാജ് അഭിനയിക്കുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കാവേരി നദിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ കര്‍ണാടകക്കെതിരെ സത്യരാജ് പ്രസ്താവന നടത്തിയെന്നാണ് ഇവരുടെ ആരോപണം.
ഐ മാക്സ് ഫോര്‍മാറ്റിലാകും സിനിമ കാഴ്ചക്കാരിലേക്ക് എത്തുക. സാധാരണ സിനിമകളെക്കാള്‍ കൂടുതല്‍ വലിപ്പത്തിലും റെസലൂഷനിലും കാണാനാകും എന്നതാണ് ഐ മാക്സ് ഫോര്‍മാറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രത്യേകത.
200 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം റിലീസിന് മുന്‍പേ തന്നെ 500 കോടി രൂപ നേടിയിരുന്നു. കേരളത്തില്‍ ഒന്നാം ഭാഗം വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഇരട്ടി തുക നല്‍കിയാണ് രണ്ടാം ഭാഗവും സ്വന്തമാക്കിയത്.
50 കോടി നല്‍കി ഹിന്ദിയില്‍ സോണിയും 28 കോടി നല്‍കി മലയാളം തമിഴ് ഭാഷകള്‍ക്കായി സ്റ്റാര്‍ നെറ്റ് വര്‍ക്കും സിനിമയുടെ അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments