മലയാള താരങ്ങള്‍ തമിഴിലേക്കും തെലുങ്കിലേക്ക് പോകുന്നത് പുതിയ കാര്യമല്ല. പലരും മറ്റ് ഭാഷകളില്‍ വെന്നിക്കൊടി പാറിച്ചിട്ടുമുണ്ട്. എന്നാല്‍ ഹിന്ദിയില്‍ എത്തിയവരും വെന്നിക്കൊടി പാറിച്ചവരും കുറവല്ല.
മലയാളികളുടെ പ്രിയ നടി മിയ ജോര്‍ജ്ജ് ബോളിവുഡില്‍ അരങ്ങേറുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ നായികയായി മിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റാണെന്നും അത്തരം നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നടിയുടെ കുടുംബം വ്യക്തമാക്കി.
മിയയുടെ വിക്കീപിഡിയ പേജില്‍ ആരോ നടത്തിയ തിരുത്തലാണ് തെറ്റായ വാര്‍ത്ത വരാന്‍ കാരണം. മിയ ഉടന്‍ ബോളിവുഡിലും അഭിനയിക്കുമെന്നായിരുന്നു വിക്കീപിഡിയ സൂചന. ഇതു കണ്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണെന്ന് മിയയുടെ അമ്മ പറഞ്ഞു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇപ്പോള്‍ സജീവമാണ് മിയ.
തെലുങ്ക് താരം സുനിലിനൊപ്പം ഉന്‍ഗരല രംബാബു എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. മറ്റൊരു തെലുങ്ക് ചിത്രവും നടിക്ക് കരാറായിട്ടുണ്ട്. തമിഴില്‍ ഏറെ സ്വീകാര്യതയുള്ള താരവുമായി മാറി മിയ. വിജയ് ആന്റണിക്കൊപ്പമെത്തിയ യമന്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലും മിയ ഉണ്ട്
Post Your Comments