തെന്നിന്ത്യയില്‍ നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നയന്‍താരയോളം വരില്ല ഒരു നായികമാരും. നയന്‍സിന്റെ ഇപ്പോഴത്തെ ഒട്ടുമിക്ക സിനിമകളിലും നായകന്മാര് ഇല്ലെന്നു തന്നെ പറയാം.എന്നാല്‍ തെന്നിന്ത്യയെ തന്നെ ഞെട്ടിക്കുന്ന രീതിയിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
തമിഴിലും തെലുങ്കിലുമുള്ള ചില സൂപ്പര്‍താരങ്ങളുടെ ചിത്രം ഉപേക്ഷിച്ച നയന്‍താര തമിഴ് ഹാസ്യ നടന് സൂരി ആദ്യമായി നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിരിക്കുകയാണെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നാഗാര്ജ്ജുന്, ചിരഞ്ജീവി, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയവരുടെ ചിത്രത്തിലൊക്കെ വിളിച്ചപ്പോഴും ‘നോ’ എന്നായിരുന്നു സൂപ്പര്ലേഡിയുടെ മറുപടി.
നവാഗതനായ ഒരു സംവിധായകനാണ് ചിത്രമെടുക്കുന്നത്. മുഴുനീള ഹാസ്യ ചിത്രമാണ്. സൂരി നായകുന്ന ചിത്രം എന്നതിനപ്പുറം, ഒരു ഹാസ്യ ചിത്രത്തില്‍ നയന്‍ അഭിനയിക്കുന്നു എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
സൂരിയുടെ ചിത്രമാകുമ്പോള്‍, തീര്‍ച്ചയായും ചിത്രത്തില്‍ സൂരിയെക്കാള് പ്രധാന്യം തനിക്ക് തന്നെ ലഭിയ്ക്കും എന്നറിയാവുന്നതുകൊണ്ടാവാം നയന്‍ ഈ ചിത്രമേറ്റെടുത്തത് എന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.
എന്തായാലും നായികമാരിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ നയന്‍സിന്റെ കൈ നിറയെ ചിത്രങ്ങളാണ് . ഡോറ എന്ന ഹൊറര്‍ ചിത്രമാണ് ഉടന്‍ തിയേറ്ററിലെത്തുന്നത്.
Post Your Comments