രാഷ്ട്രീയ ജീവിതത്തിനപ്പുറം വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിച്ച ജനകീയ നേതാവ് വി.എസ്.അച്യുതാനന്ദൻ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. മനു സി.കണ്ണൂർ സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമയായ ഭൂമിയുടെ മക്കളിലാണ് വി.എസ് വേഷമിടുന്നത്. ഭൂമാഫിയകൾക്കെതിരായ പോരാട്ടമാണ് ചിത്രം.
കുന്നിടിച്ചുനിരത്തി വെള്ളമൂറ്റാനെത്തുന്ന മാഫിയ സംഘത്തിനെതിരെ വി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ചെറുത്തുനിൽപ്പാണ് ഭൂമിയുടെ മക്കൾ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. പരിസ്ഥിതി പാഠങ്ങൾ കുട്ടികൾക്കു പകർന്നുനൽകുന്ന അധ്യാപികയായി പ്രശസ്ത കവയത്രി സുഗതകുമാരി വേഷമിടുന്നു.
മാധ്യമപ്രവർത്തകനായ ഫിർദൗസ് കായൽപ്പുറം തിരക്കഥയും ഗാനരചനയും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കരകുളം യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. മോഹൻകുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments