CinemaGeneralIndian CinemaNEWS

എതിരില്ലാതെ മോഹന്‍ലാല്‍ ;  ഇഷ്ടനമ്പര്‍ കൈവിട്ട് ദിലീപ് 

ഇഷ്ടവാഹനം സ്വന്തമാക്കുന്നത് പോലെതന്നെ ചില ഇഷ്ട നമ്പറുകളും ഭാഗ്യത്തിന്റെയും ഫാഷന്റെയും പേരില്‍ സ്വന്തമാക്കുന്ന ചില വ്യക്തികളുണ്ട്‌. അത്തരത്തില്‍ ഒരു മത്സരം തന്നെയായിരുന്നു കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് ലേലത്തില്‍ നടന്നത്.. ഇഷ്ട നമ്പറുകള്‍ക്കായി താരങ്ങളടക്കം പലരും മുന്നോട്ട് വന്നിരുന്നു.

കെ എല്‍ 7 സി കെ സീരിസിന്റെ ബുക്കിങ് തുടങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍താരങ്ങളടക്കം നിരവധി പേര്‍ ഇഷ്ട നമ്പറുകള്‍ക്കായി ഫീസ് അടച്ചിരുന്നു. കെഎല്‍ സി സി കെ വണ്‍ ദിലീപ് ബുക്ക് ചെയ്തപ്പോള്‍ സി കെ 7 എന്ന നമ്പറിനു വേണ്ടിയായിരുന്നു മോഹന്‍ലാല്‍ മുന്നോട്ട് വന്നത്. കെ എല്‍ 7 സികെ 7 നമ്പറിനായി മോഹന്‍ലാലിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. കൊച്ചിയില്‍ നടന്ന ലേലത്തില്‍ 31,000 രൂപ അടച്ച് മോഹന്‍ലാല്‍ തന്റെ ഇന്നോവ കാറിനായി തന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കി.

അതേസമയം ലേലം കൊഴുത്തതോടെ ദിലീപിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായില്ല. തന്റെ പോര്‍ഷെ കാറിന് വേണ്ടിയായിരുന്നു ദിലീപ് സി കെ 1 നമ്പര്‍ ലക്ഷ്യം വെച്ചത്. കാക്കനാട് ആര്‍ ടി ഒ ഓഫീസില്‍ നടന്ന ലേലത്തില്‍ ദിലീപിനായി എത്തിയ പ്രതിനിധി 5 ലക്ഷം രൂപ വരെ വിളിച്ചെങ്കിലും മറ്റൊരാള്‍ 7.50ലക്ഷം നല്‍കി സികെ വണ്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.

പതിമൂന്ന് ലക്ഷത്തി അൻപത്തി ആറായിരം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് നമ്പര്‍ ലേലത്തിലൂടെ കഴിഞ്ഞ ദിവസം സമാഹരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button