സ്ത്രീകള്‍ സമൂഹത്തില്‍ പ്രത്യേകിച്ചും നടിമാര്‍ സുരക്ഷിതരല്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദിനം പ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നു. പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ ഇതൊന്നുമല്ല അവിടെ സംഭവിച്ചതെന്നും നടന്നതെന്താണെന്നും നടി ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തുന്നു.
പ്രയാഗയുടെ വാക്കുകള്‍ ഇങ്ങനെ…
ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരാവിലെ ആയിരുന്നു. 4.30ന് തന്നെ ഷൂട്ടിങ്ങിനായി താന്‍ സെറ്റില്‍ എത്തി. ചിത്രത്തില്‍ മുംതാസ് എന്ന റിയലിസ്റ്റിക്കായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ ആ കഥാപാത്രത്തിന് മേക്ക് ആവശ്യമില്ല. മറ്റൊരു കാര്യം ചെറിയ രീതിയിലുള്ള ടച്അപ്പ് സ്വന്തമായോ അല്ലെങ്കില്‍ ടീമിലെ മറ്റാരുടെയെങ്കിലും സഹായത്തോടെ ചെയ്യാറുണ്ട്.
ആ ദിവസം ഷൂട്ടിംഗ് വന്നപ്പോള്‍ മുഖം കുറച്ചു ഡള്‍ ആക്കണമെന്ന് സംവിധായകന് പിടി കുഞ്ഞുമുഹമ്മദ് സര് ആവശ്യപ്പെട്ടു. തന്റെ കയ്യില്‍ ഉള്ള മേക്കപ്പ് സാധാനങ്ങളില്‍ ആട്ത്രം ഷെയ്ഡ്സ് ഇല്ലായെന്ന് താന്‍ സംവിധായകനെ അറിയിച്ചു. അപ്പോള്‍ നമ്മുടെ മേക്ക്അപ്പ് മാനോട് ചോദിക്കാം. അദ്ദേഹം ചെയ്തു തരുമെന്ന് പറഞ്ഞു. തുടര്‍ന്ന് തന്നെ മേക്ക്അപ്പ് ചെയ്യാന്‍ സംവിധായകന് അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ മേക്ക്അപ്പ് ചെയ്യാനായി ഇരുന്ന തന്നോട് ഒരു കാരണവുമില്ലാതെ നീയൊക്കെ ആരാന്നാ വിചാരം എന്നൊക്കെ പറഞ്ഞു ദേഷ്യപ്പെടാന്‍ തുടങ്ങി. സംവിധായകനും മറ്റും അടുത്തുണ്ടായിരുന്നു. എന്നിട്ടായിരുന്നു അയാളുടെ ഇങ്ങനത്തെ പെരുമാറ്റം.
അപ്പോൾ എടുക്കേണ്ട ഷോട്ട് മുടങ്ങേണ്ടെന്നു വിചാരിച്ച് ആ സമയം ഞാൻ പ്രതികരിച്ചില്ല. പക്ഷേ എനിക്കത് ഭയങ്കര വിഷമമായി. ഏകദേശം ഏഴു മണി ആയപ്പോഴാണ് ആ സീൻ എടുത്തു കഴിഞ്ഞത്. ഷൂട്ട് കഴിഞ്ഞ ഉടൻ അച്ഛനോടും അമ്മയോടും വന്ന് നടന്ന കാര്യങ്ങൾ താന്‍ പറഞ്ഞു. ‘പ്രയാഗ നീ ഞങ്ങളോടു പറയുന്നതിനു മുമ്പ് അവിടെ പ്രതികരിക്കേണ്ടതായിരുന്നെന്ന്’ എന്റെ അമ്മ പറഞ്ഞു. അതിനുശേഷം സംഭവത്തെക്കുറിച്ച് ചോദിക്കാനായി അമ്മ എന്നെയും കൂട്ടി മേക്ക്അപ്മാന്റെ എടുത്തു ചെന്നു. ‘ചേട്ടാ ഒരു മിനിറ്റ് വരാമോ എനിക്ക് ഒരു കാര്യം അറിയാന്‍ ആണെന്ന് പറഞ്ഞു ചെന്ന തന്നോടും അമ്മയോടും അയാള്‍ മോശമായി പെരുമാറി.
ഈ സംഭവം അമ്മയെ അറിയിക്കുകയും ഭാരവാഹികള്‍ നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നും സംവിധായകന് ഉള്‍പ്പെടയുള്ളവരുടെ മുന്നില്‍ വച്ച് അയാള്‍ ക്ഷമ പറയുകയും ചെയ്തതിനാല്‍ പോലീസ് കേസുമായി താന്‍ പോയില്ല. എന്നാല്‍ താന്‍ നിയമപരമായി കേസുമായി പോകുമെന്ന് തോന്നിയ അയാള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജാ പോസ്റ്റിടുകയായിരുന്നു.
എന്നാല്‍ വ്യാജ പോസ്റ്റിട്ടതിനാല്‍ ഈ രണ്ടു കേസും താന്‍ നല്‍കുമെന്ന് സംവിധായകനെ അറിയിച്ചു. അമ്മയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷവും താന്ഷൂട്ടുമായി സഹകരിച്ചിരുന്നു. എന്നാല്‍ ഇനി ഒരു പെണ്‍കുട്ടിക്ക് നേരെയും ഇത്തരം സംഭവങ്ങള്‍ നടക്കരുത് പ്രയാഗ പറഞ്ഞു.
Post Your Comments