നവ മാധ്യമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും മികച്ച ഇടമായി നില നില്ക്കുമ്പോള് തന്നെ വ്യക്തി വിരോധവും സെലിബ്രറ്റികളോടുള്ള പുച്ഛവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി ചിലര്‍ മാറ്റാറുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ ഗായകന് എം. ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു നേരെ മോശം കമന്റുകള്‍ നിരന്തരമായി ഇടുകയാണ്. എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി ഗായകന് തന്നെ രംഗതെത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരാളാണ് എം. ജി ശ്രീകുമാര്‍. തന്റെ കുടുംബപറയും സ്വകാര്യവുമായ കാര്യങ്ങള്‍ പോലും ആരാധകരോട് പങ്കുവയ്ക്കുന്ന അദ്ദേഹം കഴിഞ്ഞാ ദിവസം കൊല്ലത്ത് പോയപ്പോള്‍ കണ്ട ഒരു കാഴ്ച പോസ്റ്റ് ചെയ്തു. അതിനു താഴെയാണ് മോശം വാക്കുകള്‍ കൊണ്ട് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം രീതിയില്‍ പ്രതികരിച്ചതിനോട് ഉചിതമായ തരത്തില്‍ തിരിച്ചു അദ്ദേഹം പ്രതികരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… തന്നെ കളിയാക്കുന്ന ട്രോളുകളും മാറ്റും ഒരുപാട് ആസ്വദിക്കുന്ന വ്യക്തിയാണ് താന്‍. എന്നാല്‍ ഇത്തരം രീതികളോട് പൊരുത്തപ്പെടാനോ അംഗീകരിക്കാനോ കഴിയില്ലാ. താന്‍ ഒരു ആനയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. അതിനു താഴെ അസഭ്യം പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. തനിക്ക് ഇത്രനാളും നല്ല രീതിയിലുള്ള പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരം ഒരു സംഭവാം ആദ്യമായാണ്. നിയമനടപടിക്കൊന്നും താന്‍ പോകുന്നില്ല. ഇത് കാണുമ്പോള്‍ സ്വാഭാവികമായും ഒരു മനുഷ്യന് നല്കുന്ന മറുപടി അയാള്‍ക്ക് കൊടുത്തുവെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു.
Post Your Comments