ആതിരപ്പള്ളി പദ്ധതിക്ക് എതിരെ നടന് ശ്രീനിവാസന്. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതികൊണ്ട് കേരളത്തിനു പ്രയോജമില്ലെന്നു ശ്രീനിവാസന് അഭിപ്രായപ്പെട്ടു. കേരളത്തിനാവശ്യമായ ഒരു ശതമാനം വൈദ്യുതി പോലും ഈ പദ്ധതിയിലൂടെ ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ ആതിരപ്പള്ളി പദ്ധതിക്ക് പ്രതീക്ഷിക്കുന്നതായ തുക ഗ്രാമമേഖലകളിൽ സോളാർ കണക്ഷന് വേണ്ടി നീക്കിവെച്ച് പരിസ്ഥിതി ചൂഷണമില്ലാത്ത വികസനസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കണമെന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ആവളപാണ്ടിയിൽ ജനകീയ കൊയ്ത്തുത്സവം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments