BollywoodCinemaGeneralHollywoodNEWSWorld Cinemas

തന്‍റെ ജീവിതത്തെ ആകെ മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് കിം കര്‍ദാഷ്യന്‍

 

പ്രശസ്ത നടിയും അമേരിക്കന്‍ റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷ്യന്‍ തന്‍റെ ജീവിതത്തെ ആകെ മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം പാരീസില്‍ വച്ച് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നതിനെ കുറിച്ചും അതിലൂടെ നേരിട്ട മാനസിക സംഘര്‍ഷത്തെ കുറിച്ചുമാണ് കിം കര്‍ദാഷ്യന്‍ വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംഭവവുമായി ബന്ധപ്പെട്ട് കടന്നു പോയ മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് കിം പറയുന്നത്. കിം ഇപ്പോള്‍ ഇത് സമൂഹമാധ്യമങ്ങളില്‍ വ്യക്തമാകുന്നത് മറ്റൊരു കാരണത്താലാണ്.

കിമ്മിന്റെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിലൂടെ കടന്നു പോകുന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയാണ് കീപ്പിങ് അപ് വിത്ത് ദ കര്‍ദാഷ്യന്‍സ്. പാരിസ് ആക്രമണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം സംപ്രേഷണം ചെയ്യുന്നതിന് മുന്നോടിയായാണ് കിമ്മിന്റെ പ്രതികരണം.

കിമ്മിന്‍റെ വാക്കുകള്‍ ഇങ്ങനെ…

“ഇന്നത്തെ എപ്പിസോഡ് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. എന്നിരുന്നാലും എന്റെ അനുഭവങ്ങള്‍ ഞാന്‍ തന്നെ നേരിട്ടു പറയുന്നതാണ് നല്ലതെന്ന് കരുതുന്നു. അനുഭവങ്ങള്‍ അഭിമുഖത്തിലൂടെ പറയുകയാണെങ്കില്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് നേരിട്ട് പറയുന്നതെന്ന മുഖവുരയോടെയാണ് കിം ആരംഭിക്കുന്നത്. “എന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ച സംഭവമായിരുന്നു അത്.”

ഇത്തരം ഒരു അനുഭവം മറ്റാരും അനുഭവിക്കാന്‍ ഇടവരരുതെന്നു കൂട്ടിച്ചേര്‍ത്ത കിം സംഭവത്തില്‍ ധൈര്യവും പിന്തുണയും നല്‍കിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫ്രഞ്ച് പോലീസിനും നന്ദി അറിയിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button