ഇന്ത്യന്‍ സിനിമാ താരങ്ങളുടെ നിരയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വ്യക്തിയെന്ന സ്ഥാനം ഇനി ആമീറിന് സ്വന്തം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തിയ ദംഗല്‍ എന്ന ചിത്രത്തില്‍ ആമീറിന്റെ പ്രതിഫലം 175കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമീര്‍ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്നി പിക്ചേഴ്സും യുടിവിയും ചേര്‍ന്ന് നിര്‍മ്മിച്ച ദംഗല്‍ ഗുസ്തി താരം മഹാവീര്‍ ഫോഗട്ടിന്റെയും മക്കളുടെയും ജീവിതകഥയാണ്. ഇന്ത്യന്‍ സിനിമകളില്‍ എട്ട്ടവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ദംഗല്‍. ഒന്നാം സ്ഥാനം അമീറിന്റെ തന്നെ പികെ എന്ന ചിത്രമാണ്.
Post Your Comments