
മലയാളത്തിലെ ഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തെലുങ്ക് റീമേക്കില്‍ ഭാവന നായികയാകും.പൃഥ്വിരാജ് ചിത്രം ‘ആദ’ത്തിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ നടി ഭാവനയുടെ കന്നഡ ചിത്രം ബംഗളൂരുവില്‍ പുരോഗമിക്കുന്നു. കന്നഡ സൂപ്പര്‍താരം ശിവ്രാജ്കുമാറിന്റെ ‘തഗരു’വില്‍ ഭാവനയാണ് നായിക.
‘ജാക്കി’ എന്ന ചിത്രത്തിലൂടെ ഭാവനയെ കന്നഡയില്‍ അവതരിപ്പിച്ച ദുനിയ സൂരിയാണ് സംവിധാനം. ഭാവനയുടെ ഏറ്റവും പുതിയ ചിത്രം ‘ഹണിബീ-2’ ഈ ആഴ്ച റിലീസ് ചെയ്യും. ആസിഫ് അലിയും ഭാവനയും ഒന്നിക്കുന്ന ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനും’ റിലീസിന് തയ്യാറെടുക്കുന്നു.
Post Your Comments