ഓരോ ചിത്രവും വിജയമായി തീരുന്നതിനു മികച്ച രീതിയിലുള്ള ചിത്രീകരണവും ആവശ്യമാണ്. പ്രത്യേകിച്ചും പ്രനയാ രംഗങ്ങള്‍ മനോഹരമാക്കുന്നത് ഭാവവും ആതിന്റെ പശ്ചാത്തല വെളിച്ചവുമാണ്. അത്തരം ഒരു അനുഭവം വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ ബിഗ് ബി. തന്റെ ഒരു ചിത്രത്തില്‍ ഒരു സീന്‍ ഷൂട്ടുചെയ്യാന്‍ വേണ്ടി ആയിരം ദിനരാത്രങ്ങള്‍ കാത്തിരിക്കേണ്ടി വന്നു വെന്ന് ബച്ചന് പറയുന്നു. ബോളിവുഡ് ചരിത്രത്തില്‍ എന്നും അത്ഭുതമായി നില്ക്കുന്ന ചിത്രമാണ് രമേഷ് സിപ്പി ഒരുക്കിയ ഷോലെ. ഇന്നും തകര്‍ക്കാത്ത പല റെക്കോഡുകള്‍ക്കും ഈ ചിത്രം ഉടമയാണ്. എല്ലാവരേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞദിവസം ബിഗ് ബി നടത്തിയിരിക്കുന്നത്.
ചിത്രത്തിലെ ഒരു പ്രധാന സീന്‍ ചിത്രീകരിക്കാന്‍ മൂന്ന് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നെന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അമിതാഭ് ബച്ചനും ജയാ ബച്ചനും ഒരുമിച്ച് എത്തുന്ന ഒരു സീനിനു വേണ്ടിയാണ് ആയിരം ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നത്. സംവിധായകനും ഛായാഗ്രാഹകനും സീനിന്റെ പെര്ഫെക്ഷന് വേണ്ടി ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതാണ് ഇത്രയേറെ വൈകാന്‍ കാരണമായതെന്നും ബച്ചന് പറയുന്നു.
സീന്‍ ഇങ്ങനെ, ഒരു സന്ധ്യാസമയത്ത് ജയാ ബച്ചന് മുകളിലത്തെ നിലയില്‍ നിന്നുകൊണ്ട് വിളക്കിന്റെ നാളം കുറയ്ക്കുന്നു. അതേസമയം താഴെ മൗത്ത് ഓര്‍ഗണുമായി അമിതാഭ് ബച്ചന് ഇരിക്കുന്നു. വളരെ ചെറിയ ഒരു സീന്‍ ആണെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലയുന്നത് ഈ സീനോടെയാണ്. എന്നാല്‍ ഈ സീനിന് ആവശ്യമായ വെളിച്ചം പല സമയത്തും ലഭിച്ചില്ല. സന്ധ്യാസമയത്ത് വരുന്ന സൂര്യന്റെ ചുവന്ന വെളിച്ചമാണ് ഈ സീനിനായി ഛായാഗ്രാഹകന്‍ നിര്‍ദ്ദേശിച്ചത്. അതിന്റെ പൂര്‍ണ്ണതയ്ക്കായി സംവിധായകനും കാത്തിരുന്നുവെന്നും ബച്ചന് പറയുന്നു.
Post Your Comments