CinemaGeneralIndian CinemaKollywoodMollywoodNEWS

നവമാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വിളി മോഹന്‍ലാല്‍ കേട്ടു; അമ്മയെ കാണാന്‍ ലാല്‍ എത്തി

 

ഏതാനും നാളുകള്‍ക്ക് മുന്പ് ‘മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ വല്യ ഇഷ്ടാ. എന്നെ കാണാൻ ഒന്ന് വരുമോ?” എന്ന ഒരു അമ്മയുടെ സ്നേഹവിളി സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോകളില്‍ ഒന്നായിരുന്നു. ആ സ്നേഹവിളി കേട്ട പ്രിയതാരം മോഹന്‍ലാല്‍ അമ്മയുടെ ആഗ്രഹസാഫല്യത്തിനായി കാണാന്‍ എത്തി.

ശ്രീകാര്യം, കട്ടേസ കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിക്കുന്ന സുഭദ്ര എന്ന അമ്മയ്ക്ക് മലയാളത്തിന്റെ പ്രിയ നടനെ നേരിട്ട് കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ഈ ആഗ്രഹം ത്തുറന്നു പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. തനിക്കും സെന്ററില്‍ കഴിയുന്ന നൂറോളം അമ്മമാര്‍ക്കും മോഹന്‍ലാലിനെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നാണ് സുഭദ്രാമ്മ പറഞ്ഞത്.

ഈ ആഗ്രഹം അറിഞ്ഞ ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്റെ തിരുവനന്തപുരം ലൊക്കേഷനിലെ ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ നിന്നും ആ അമ്മയെ കാണാനും സംസാരിക്കാനുമായി എത്തി. സുഭദ്രാമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ലാല്‍ കവിളില്‍ ഒരു മുത്തവും നല്‍കി. കാരുണ്യ വിശ്രാന്തി ഭവനിലെ അമ്മമാര്‍ക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചാണ്‌ ലാല്‍ യാത്രയായത്.

shortlink

Related Articles

Post Your Comments


Back to top button