മലയാള സിനിമയില്‍ പുതിയ ഒരു ചരിത്രവുമായി കടന്നുവന്ന ടീമാണ് ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ എൺപതിലധികം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി അണിയിച്ചൊരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെ മൂവാറ്റുപുഴ പൊലീസ് അതിക്രമം കാട്ടിയതായി ആരോപണം. സംവിധായകൻ തന്നെയാണ് അഭിനേതാക്കളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് അതിക്രമത്തിനെതിരെ സംവിധായകൻ രംഗത്തെത്തിയത്. ചിത്രത്തിന്റെ പ്രചാരണാർഥം താരങ്ങളടങ്ങിയ സംഘം മൂവാറ്റുപുഴ ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവം. ചിത്രം പ്രദർശിപ്പിക്കുന്ന അവിടുത്തെ തിയറ്ററിന് മുന്നിൽവച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അപമര്യാദയായി പെരുമാറിയതെന്നാണ് ആക്ഷേപം. താരങ്ങളാണ് ഇവര്‍ എന്ന് മനസിലാകാഞ്ഞിട്ടല്ല പകരം യാതൊരു മര്യാദയും ഇല്ലാത്ത പെരുമാറ്റം ഇവര്‍ പ്രകടിപ്പിക്കുന്നത് ശരിയല്ല. നാട്ടിലെ ആളുകൾക്ക് സംരക്ഷണം നൽകേണ്ട ഡിപ്പാർട്മെന്റല്ലേ പോലീസ്? ഇവര്‍ ഇത്തരത്തില്‍ തുടങ്ങിയാല്‍ സമൂഹത്തില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാകുമെന്നും ലിജോ പറയുന്നു.
ലിജോ ജോസ് പെല്ലിശേരിയുടെ വാക്കുകള്‍ ഇങ്ങനെ…
നടീനടൻമാർ അടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് കുറുകെ പൊലീസ് വാഹനം കൊണ്ടുവന്നു നിർത്തി എല്ലാവരെയും പുറത്തിറക്കിയ പോലീസ് ഇവരോട് വളരെ മോശമായി സംസാരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് ഇതിനു നേതൃത്വം നൽകിയതെന്നാണ് അറിയാൻ കഴിഞ്ഞത്. ഞാനിപ്പോൾ നാട്ടിലില്ല. സംരക്ഷണം തരേണ്ടവർ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയാൽ ഈ നാട്ടിലെങ്ങനെ ക്രമസമാധാന പാലനം നടക്കുമെന്ന് എനിക്കറിയില്ല. വളരെ വളരെ മോശമാണ് ഇത്. നാട്ടിലാകെ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പൊലീസിന്റെ ഭാഗത്തുനിന്നും സമാന നടപടി ഉണ്ടായാൽ എന്തു മറുപടിയാണ് നാം പറയേണ്ടത്?
അവർ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിലാണ് സംഭവം. ഒന്നു തിരിഞ്ഞുനോക്കിയാൽ അതിൽ അഭിനയിച്ചവരാണ്. ഈ ആളുകളെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. എന്നിട്ടും എന്താണ് വാഹനത്തിനുള്ളിൽ നടക്കുന്നതെന്ന് ചോദിക്കുകയും പേരു മാറ്റി പൾസർ ഡിറ്റോ എന്നാക്കണോ എന്നൊക്കെ ചോദിക്കാൻ തുടങ്ങിയാൽ എന്തു തരത്തിലാണ് ഇതിനെ നോക്കിക്കാണേണ്ടത്. നാട്ടിലെ ആളുകൾക്ക് സംരക്ഷണം നൽകേണ്ട ഡിപ്പാർട്മെന്റല്ലേ പോലീസ്?
Post Your Comments