ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയുടെ കഥ സിനിമയാക്കുന്നു. എന്നാല്‍ ഇതില്‍ ആമിർ ഖാന് നായകനാകുമെന്നായിരുന്നു നേരത്തേ വാർത്തകളുണ്ടായിരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തിരക്കഥയുമായി ആമിറിനെ സമീപിച്ചെന്നും അദ്ദേഹം സമ്മതം മൂളിയെന്നുമായിരുന്നു വാർത്തകൾ.
‘സാരേ ജഹാൻ സേ അച്ഛാ’ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ഈ വാർത്ത തെറ്റാണെന്ന് ആമിർ പറയുന്നു. ‘തഗ്സ് ഒഫ് ഹിന്ദുസ്ഥാൻ’ എന്ന ചിത്രത്തിൽ മാത്രമാണ് താൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതല്ലാതെ വേറെ ചിത്രങ്ങളൊന്നും ചെയ്യുന്നില്ല. മറ്റൊരു ചിത്രത്തിനായും കരാർ ഒപ്പിട്ടിട്ടില്ലെന്നും ആമിർ ഖാൻ പറഞ്ഞു.
‘തഗ്സ് ഒഫ് ഹിന്ദുസ്ഥാൻ’ ജൂണിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ആമിർ വ്യക്തമാക്കി. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധൂം ത്രീയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. അമിതാഭ് ബച്ചനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും തന്റെ 52- മതാം പിറന്നാളിന്റെ ആഘോഷവേളയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വ്യകതമാക്കി.ആദ്യമായി അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആമിർ ഖാൻ. 73കാരനായ ബിഗ്ബിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പറയുന്നു.
Post Your Comments