തെരി എന്ന ചിത്രത്തിന് ശേഷം സംവിധായകന് ആറ്റ്ലിയും ഇളയ ദളപതി വിജയും ഒന്നിക്കുന്ന വിജയ് 61 നായുള്ള കാത്തിരിപ്പിലാണ് കോളിവുഡ്.ചിത്രത്തില്‍ മൂന്ന് വേഷങ്ങളിലായി എത്തുന്നുവെന്നാണ് സൂചന. ചിത്രത്തില്‍ മീശപിരിച്ചുള്ള വിജയ്യുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതിലെ രണ്ടു വേഷങ്ങള്‍ ഗ്രാമീണ വേഷങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് മറ്റു സൂചനകള്‍ .
സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം സംഘം യുകെയിലേക്ക് തിരിക്കും. പ്രധാന രംഗങ്ങളാണ് യുകെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം.
Post Your Comments