മുൻവര്‍ഷങ്ങളിൽ കേരളത്തിൽ റിലീസ് ചെയ്ത് പത്തോ പതിനഞ്ചോ ദിവസങ്ങൾ കഴിഞ്ഞാകും മലയാള ചിത്രങ്ങൾ ഗൾഫിൽ റിലീസ് ചെയ്തിരുന്നത്. ഇപ്പോൾ ആദ്യ ദിനം തന്നെ വിദേശത്തും കേരളത്തിലും ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യാൻ തുടങ്ങി.
മലയാളസിനിമയുടെ പ്രീമിയർ റിലീസ് കടൽ കടന്ന് ദുബായിയിലും എത്തിയിരിക്കുന്നു. കേരളത്തിൽ റിലീസ് ചെയ്യും മുമ്പ് ദുബായിൽ റിലീസ് ചെയ്യുന്നുവെന്ന ബഹുമതി സ്വന്തമാക്കുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അലമാര.
സാധാരണ വമ്പൻ സിനിമകൾ മാത്രമാണ് ഇത്തരത്തിൽ റിലീസ് ചെയ്യുക. എന്നാൽ ഗൾഫിൽ ആദ്യം റിലീസ് ചെയ്യുന്ന മലയാളസിനിമയെന്ന ബഹുമതി ഈ കൊച്ചുചിത്രത്തെ തേടിയെത്തുകയായിരുന്നു.
യുഎഇ യിൽ 30 കേന്ദ്രങ്ങളിലാണ് അലമാര തുറക്കുന്നത്. കേരളത്തിൽ നൂറും കേരളത്തിന് പുറത്ത് അറുപത് കേന്ദ്രങ്ങളിലും ചിത്രം റിലീസിനെത്തും.
Post Your Comments