തമിഴിലും തെലുങ്കിലും ഭാഗ്യ നടിയായി തിളങ്ങുന്ന മലയാളി താര സുന്ദരി കീര്‍ത്തിസുരേഷിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ധനുഷ്, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരോടോപ്പം അഭിനയിച്ച കീര്‍ത്തി ടോളിവുഡില്‍ ‘നേനു ഷൈലജ’, ‘നേനു ലോക്കല്‍’ എന്നെ ചിത്രങ്ങളിലൂടെ അവിടെയും വിജയക്കൊടി പാറിച്ചു.
കീര്‍ത്തിയുടെ ടോളിവുഡ്ഡ് ചിത്രങ്ങള്‍ രണ്ടും സൂപ്പര്‍ഹിറ്റുകള്‍ ആയതോടുകൂടി
തന്റെ മൂന്നാമത്തെ ചിത്രത്തിലെ പ്രതിഫലം ഒരുകോടിയാക്കി ഉയര്‍ത്തിയിരിക്കുകയാണ് നടി. അതോടെ മൂന്നാമത്തെ ചിത്രത്തിലൂടെ കോടികള്‍ പ്രതിഫലം വാങ്ങുന്ന ടോളിവുഡ്ഡിലെ ഒരേ ഒരു നടി എന്ന പേര് കീര്‍ത്തിസുരേഷ് സ്വന്തമാക്കിയിരിക്കുന്നു.
പ്രശസ്ത നടി സാവിത്രിയുടെ ജീവചരിത്രം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ‘മഹാനദി’ക്കാണ് കീര്‍ത്തി ഈ പ്രതിഫലം ആവശ്യപ്പെട്ടത്. നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമന്തയും ഒരു പ്രധാന കഥാപാത്രമാകുന്നു.
Post Your Comments