BollywoodCinemaKollywoodNEWS

കോളിവുഡില്‍ തിളങ്ങിയ നയന്‍താര കഥാപാത്രം ബോളിവുഡില്‍ എത്തുമ്പോള്‍!

സംവിധായകന്‍ ചക്രി തൊലേറ്റി തന്റെ തെലുങ്ക് – തമിഴ് ചിത്രമായ കൊലയുതിര്‍കാലം ഹിന്ദിയിലേക്ക് റീമേക്ക് ചെയുന്നു. ഈ രണ്ടു ഭാഷയിലും ചിത്രത്തിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് നയന്‍താര ആയിരുന്നു. എന്നാല്‍ ഹിന്ദിയില്‍ നായികയായി എത്തുന്നത് തമന്നയാണ്.  പ്രഭുദേവയും ഭൂമികയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു . എ.എൽ വിജയ് സംവിധാനം ചെയ്‌ത ദേവിക്ക് ശേഷം പ്രഭുദേവയും തമന്നയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ വില്ലൻ വേഷമാണ് പ്രഭുദേവയ്‌ക്ക്. നായികയും ആക്ഷൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലൂടെ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി നിർമാതാവാകുന്നു എന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്ക് ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button