കൊച്ചിൻ യൂണിവേഴ്സ്സിറ്റി യൂത്ത് ഫെസ്റ്റിവലായ സർഗ്ഗം 2017 ന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ച ആയിക്കൊണ്ടിരിക്കുകയാണ്.രണ്ട് മിനിറ്റുള്ള വീഡിയോ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ വ്യാപ്തിയാണ് അതിന് കാരണം. ട്രാൻസ്ജെന്റർ എന്ന കാറ്റഗറിയിൽ വിദ്യാർത്ഥികൾക്ക് മത്സരിക്കാൻ അവസരമൊരുക്കുന്ന ആദ്യ യൂണിവേർസ്സിറ്റി ആർട്ട്സ് ഒരുക്കിയിരിക്കുകായണ് കൊച്ചിൻ യൂണിവേർസ്സിറ്റി യൂണിയൻ.പ്രമോ ചിത്രീകരിച്ചിരിക്കുന്നതും ഈ വിഷയത്തെ ആസ്പദമാക്കിയാണ്. സമൂഹത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട ഒരു വിഭാഗത്തെ കൂടെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതാണ് ഈ കലോത്സവത്തിന്റെ ലക്ഷ്യമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. നിതിൻ സലാം, സാമി വാസ് , അനീസ് മുഹമ്മദ്, ശ്രീജേഷ് ബോൺസ്ലെ എന്നിവർ ചേർന്ന് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന വീഡിയോയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് നെല്വിൻ ജേക്കബ്ബാണ് ,ഐഡിയ സ്റ്റാർ സിംഗർ ഫെയിം കൃഷ്ണജിത്ത്ഭാനുവാണ് ഗായകൻ. പ്രമുഖ സാമൂഹിക പ്രവർത്തകയും ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റുമായ ആയ ശീതൾ ശ്യാം തന്റെ ഫെയ്സ് ബുക്ക് ഐഡിയിലൂടെയാണ് പ്രമോ ലോഞ്ച് ചെയ്തത്.
<iframe width=”854″ height=”480″ src=”https://www.youtube.com/embed/hsMYbBYACos” frameborder=”0″ allowfullscreen></iframe>
Post Your Comments