ദേശീയ ജൂറിക്ക് മുമ്പില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശിക ജൂറി സമര്‍പ്പിച്ച പട്ടികയില്‍ മികച്ച നടനുള്ള എന്‍ട്രിയില്‍ വിനായകനും പരിഗണനയില്‍. 2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം വിനായകന് സ്വന്തമാക്കിയിരുന്നു. വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് ദേശീയ അവാര്‍ഡിന് വേണ്ടി ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രികളാണ് ഉള്ളത്. ബോളിവുഡ്, മറാത്തി, തമിഴ് സിനിമകളില്‍ നിന്നുള്ള പ്രകടനങ്ങളുമായിട്ടായിരിക്കും കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് പ്രധാനമായും മത്സരിക്കേണ്ടി വരിക.
പത്ത് സിനിമകളാണ് ദേശീയ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്നിലേക്ക് മലയാളത്തെ പ്രതിനിധീകരിച്ചെത്തിയത്. 64-മത് ദേശീയ പുരസ്കാര പ്രഖ്യാപനമാണ് ഇത്തവണത്തേത്. മലയാളത്തില്‍ നിന്ന് കഴിഞ്ഞ തവണ എട്ട് എന്‍ട്രികളാണ് പ്രാദേശിക ജൂറി ദേശീയ ജൂറിക്ക് സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ തവണ നാല് പുരസ്കാരങ്ങളും പ്രത്യേക ജൂറി പരാമര്‍ശവും മലയാളത്തിന് ലഭിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് രണ്ട് ജൂറി പാനല്‍ ഉണ്ടായിരുന്നു. സൗത്ത് വണ്‍, സൗത്ത് ടു കാറ്റഗറികളില്‍ തമിഴ്, മലയാളം സിനിമകള്‍ സൗത്ത് വണ്‍ കാറ്റഗറിയിലുള്ള ജൂറിയാണ് പരിഗണിച്ചത്.
Post Your Comments