CinemaGeneralIndian CinemaMollywoodNEWS

തന്നെ തള്ളിമാറ്റിയ മോഹന്‍ലാലിന്‍റെ പ്രവൃത്തിക്ക് തിരുത്തുമായി യു.എ.ഇ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ദേശ ഭാഷാ ഭേദമന്യേ ധാരാളം ആരാധകരുള്ള താരമാണ്. എപ്പോഴും ആരാധകരെ നിരാശപ്പെടുത്താതെ പെരുമാറുന്ന പ്രകൃതമാണ് താരത്തിന്റെത്. എന്നാൽ, അടുത്തിടെ ദുബായില്‍ എത്തിയ ലാല്‍ തന്നെ ചുംബിക്കാൻ ചെന്ന ആരാധകനെ തള്ളിമാറ്റിയതിന്റെ പേരിൽ പലവിധത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രധാനമായും മമ്മൂട്ടി ഫാന്‍സ്‌കാരാണ് ലാലേട്ടന്‌റെ പ്രവൃത്തിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗതെത്തിയത്.

ആരാധകന്‍ മോഹൻലാലിനെ ചുംബിക്കാൻ ശ്രമിക്കുമ്പോൾ തള്ളി മാറ്റുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വിവാദമായപ്പോഴാണ് വിശദീകരണവുമായി ആരാധകൻ തന്നെ രംഗത്തെത്തിയത്. മോഹൻലാൽ ഫാൻസ് അസ്സോസിയേഷൻ യുഎഇ വിഭാഗം സെക്രട്ടറി കൈലാസിനെയാണ് ലാൽ തള്ളിമാറ്റിയത്. സംഭവം സോഷ്യല്‍ മീഡിയയിലടക്കം വിവാദമാകുകയും താരത്തിനെതിരെ സൈബർ ആക്രമണം വന്‍തോതില്‍ നടക്കുകയും ചെയ്തതോടെയാണ് ആരാധകൻ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തുവന്നത്. മോഹന്‍ലാൽ തന്നെ തള്ളിമാറ്റിയെന്ന വിധത്തിലുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കൈലാഷ് പറയുന്നു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ കൈലാസ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായിരുന്നു. രണ്ട് വർഷമായി ഇപ്പോൾ ദുബായിലാണ്. മോഹൻലാലിനൊപ്പം വിവിധ പരിപാടികളിൽ സംഘാടകനായി പോയിട്ടുണ്ട്. ലാലുമായി അടുത്ത പരിചയം കൈലാസിന് ഉണ്ടെന്നു കൈലസിന്റെ ഫേസ് ബുക്ക് നോക്കിയാല്‍ മനസിലാകും. അപ്പോള്‍ ഈ നടക്കുന്ന പ്രചരണം താരത്തെ അവഹേളിക്കാന്‍ മാത്രമാണെന്നും കൈലാസ് പറയുന്നു.

കൈലാസിന്റെ വാക്കുകള്‍ ഇങ്ങനെ… കഴിഞ്ഞ 12ന് ദുബായിൽ നടന്ന ചടങ്ങിനിടെ അബുദാബിയിൽ വച്ച് ഫാൻസുകാരെ കാണുവാൻ ലാൽ എത്തി. മോഹൻലാൽ ഫാൻസ് യുഎഇ സെക്രട്ടറിയായ താൻ പറഞ്ഞിട്ടാണ് ലാലേട്ടൻ അബുദാബിയിലെത്തിയതെന്നും ലാലിന്റെ നിർദ്ദേശ പ്രകാരമാണ് എല്ലാവരും ചിത്രമെടുത്തതെന്നുമാണ് കൈലാശ് വിശദീകരിക്കുന്നത്. ഈ സമയം അവിടെയെത്തിയ പലരും ലാലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. അദ്ദേഹത്തിന് ഇതില്‍ താത്പര്യമില്ലായിരുന്നുവെങ്കിലും വേണ്ടെന്ന് പറഞ്ഞില്ല. ഇതിനിടയിലാണ് താൻ ലാലേട്ടനോടൊപ്പം ചിത്രമെടുക്കാൻ നിന്നത്. ദുബായിൽ നിന്നും അബുദാബി വരെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ കാണാൻ അദ്ദേഹം എത്തിയതിന്റെ സന്തോഷത്തിലാണ് താൻ ചുംബിക്കാൻ ശ്രമിച്ചത്. മറ്റാരോ ആണ് എന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പെരുമാറിയത്. പിന്നീട് താനാണ് എന്ന് മനസ്സിലായപ്പോൾ ക്ഷമ പറഞ്ഞുവെന്നും കൈലാഷ് വിശദീകരിക്കുന്നു.

എന്നാല്‍ ഈ സമയം അവിടെയെത്തിയ ചില മാധ്യമ പ്രവർത്തകരാണ് കാര്യങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കിയതെന്നു കൈലാസ് ആരോപിച്ചു.

12963672_977517989011115_5603146970908631560_n

shortlink

Related Articles

Post Your Comments


Back to top button