മഹാഭാരതത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിന്റെപേരില്‍ തമിഴ് നടന് കമല്‍ഹാസനെതിരേ ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ പരാതി. ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ മഹാഭാരതത്തെക്കുറിച്ചു അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പോലീസില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.
ഒരു സ്ത്രീയെവെച്ചു ചൂതാടിയെന്നതരത്തില് നടത്തിയ പരാമര്‍ശം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ വാദം. കമല്ഹാസന് നിരുപാധികം ക്ഷമാപണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കിയതു കൂടാതെ കോയമ്പത്തൂരില്‍ പ്രതിഷേധപ്രകടനവും സംഘടന നടത്തി
Post Your Comments