
‘സ്ഫടികം’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച തോമസ് ചാക്കോയെ ആരും മറക്കില്ല. മോഹന്‍ലാലിന്റെ ആട് തോമ പോലെ ഹൃദയസ്പര്‍ശിയായ കഥാപാത്രമായിരുന്നു രൂപേഷ് പീതാംബരന് അവതരിപ്പിച്ച തോമസ് ചാക്കോ. തോമസ് ചാക്കോയെ വെള്ളിത്തിരയില്‍ മനോഹരമാക്കിയ രൂപേഷ് പിന്നീട് സംവിധായകനായാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ തീവ്രം എന്ന സിനിമ ചെയ്തുകൊണ്ടായിരുന്നു രൂപേഷിന്റെ സംവിധാന രംഗത്തെ അരങ്ങേറ്റം. ഇപ്പോള്‍ പുറത്തിറങ്ങിയ ഒരു മെക്സിക്കന്‍ അപാരതയില്‍ മികച്ച വേഷം അവതരിപ്പിച്ചുകൊണ്ട് രൂപേഷ് അഭിനയ രംഗത്തേക്കും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സ്ഫടികം കഴിഞ്ഞിട്ട് സിനിമയില്‍ നിന്ന് മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് രൂപേഷ്. മാതൃഭൂമിയുടെ ഗൃഹലക്ഷ്മി മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് രൂപേഷ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
“സ്ഫടികം കഴിഞ്ഞു മുങ്ങിയതല്ല വീട്ടില്‍ വേറൊരു ചാക്കോ മാഷ് ഉണ്ട് എന്റെ അച്ഛന് പീതാംബരന്. സത്യം പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കുന്നത് അച്ഛന് തീരെ ഇഷ്ടമല്ലായിരുന്നു. ഭദ്രനങ്കിളിന്റെ നിര്‍ബന്ധം കൊണ്ടാണ് സമ്മതിച്ചത്. അതിനുശേഷം മൂന്നാല് സിനിമകളില്‍ ഓഫര്‍ വന്നു. പക്ഷേ അച്ഛന് പറഞ്ഞു നീയൊരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എടുത്തു വീട്ടില്‍ വെക്ക്,എന്നിട്ട് എന്ത് വേണെമെങ്കിലും ചെയ്തോ”- രൂപേഷ് പീതാംബരന്
Post Your Comments