CinemaGeneralMollywoodNEWS

ഭരത് ചന്ദ്രൻ ഐപിഎസ് വീണ്ടും

പോലീസ് വേഷങ്ങളില്‍ ആരാധകരെ കിടിലം കൊള്ളിച്ച സുരേഷ് ഗോപി ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രത്തിന്റെ തുടർച്ചയുമായി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലിബർട്ടി ബഷീർ ആണ്. സംവിധാനം രഞ്ജി പണിക്കർ ആണോ ഷാജി കൈലാസ് ആണോ എന്ന് തീരുമാനിച്ചിട്ടില്ല.

മലയാളത്തില്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച ബാനറാണ് ബഷീറിന്റെ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ്. അവസാനമായി നിര്‍മ്മിച്ചത് ഐ.വി.ശശിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ‘ബല്‍റാം vs താരാദാസ്’ എന്ന ചിത്രമാണ്. കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ തിയേറ്റര്‍ സമരം നടത്തി മലയാള ചിത്രങ്ങളുടെ പ്രദര്‍ശനം പ്രതിസന്ധിയില്‍ ആക്കിയ ലിബര്‍ട്ടി ബഷീറിനു സിനിമാ മേഖലയില്‍ കടുത്ത എതിര്‍പ്പ് നേരിട്ടെണ്ട്ടി വരുകയും തിയേറ്റര്‍ വ്യവസായം നഷ്ടത്തില്‍ ആകുകയും ചെയ്തു. അതുകൊണ്ട് തന്നെ തന്റെ ചില തിയേറ്ററുകള്‍ മലയാള ചിത്രങ്ങള്‍ കിട്ടാത്തതിനാല്‍ പൊളിച്ച് ഷോപ്പിംഗ്‌ മാളുകള്‍ പണിയുന്നുവെന്നു മുന്പ് ബഷീര്‍ പറഞ്ഞിരുന്നു.

1994 ൽ ഇറങ്ങിയ കമ്മീഷ്ണർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു 2005 ൽ പുറത്തിറങ്ങിയ ഭരത് ചന്ദ്രൻ ഐപിഎസ്.

ബി ജെ പിയുടെ കേന്ദ്ര എംപി ആയതിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിന്ന സുരേഷ് ഗോപിയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button