സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയുന്ന പദ്മാവതിയുടെ സെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം.രജപുത്ര സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന കുറച്ചു നാളുകള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ വച്ച് ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ കൊലപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ 50000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സെറ്റാണ് അഗ്നിക്ക് ഇരയാക്കിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഉണ്ടെന്ന തെറ്റ് ധാരണയാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചത്. എന്നാല്‍ ഇങ്ങനെ ഒരു സീനും സിനിമയില്‍ ഇല്ല എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ദീപിക പദുക്കോണാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റാണി പദ്മിനിയെ അവതരിപ്പിക്കുന്നത്.റണ്വീര് സിങ് അലാവുദ്ദിന്‍ ഖില്‍ജിയായും ഷാഹിദ് കപൂര്‍ റാവല്‍ രത്തന്‍ സിങായും അഭിനയിക്കുന്നു. അതിഥാ റാവു ഹൈദാരി, സോനു സൂദ്, വിവേക് ഒബ്റോയി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Post Your Comments