കേരള പോലീസിന്റെ പ്രത്യേക സ്ത്രീ സുരക്ഷാ പദ്ധതിയായ പിങ്ക് പോലീസിനെ പിന്തുണച്ച് മഞ്ജു വാരിയർ രംഗത്ത്. മഞ്ജു വാരിയരുടെ സെല്‍ഫി വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഫേസ്ബുക്കിലൂടെയും വാട്ട്സ്അപ്പിലൂടെയും ഇതിനോടകം നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയുകയും വീഡിയോയ്ക്ക് പ്രചോദനം നല്‍കുകയും ചെയ്തിട്ടുണ്ട്.
പിങ്ക് പോലീസിനെപറ്റിയുള്ള എല്ലാ വിവരങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സുരക്ഷാ സംവിധാനമാണ് പിങ്ക് പോലീസ്. പ്രത്യേക പരിശീലനം ലഭിച്ചതും പ്രത്യേക ബാഡ്ജ് ധരിച്ച ഉദ്ദ്യോഗസ്ഥര്‍ ആയിരിക്കും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ രണ്ടു വാഹനങ്ങളിലായി നഗരം ചുറ്റുക. ഇനി മുതല്‍ സ്ത്രീകള്‍ മാത്രം അടങ്ങുന്ന ടീം ആയിരിക്കും പിങ്ക് പോലീസിനെ നയിക്കുക.
1515 എന്ന ഹെൽപ് നമ്പറിലാണ് പിങ്ക് പൊലീസിനെ വിളിക്കേണ്ടത്. പ്രത്യേക ജിപിഎസ് സംവിധാനം വാഹനത്തിൽ സജ്ജീകരിച്ചതിനാൽ വിളിക്കുന്നയാളുടെ നമ്പർ വഴി മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി മിനിറ്റുകൾക്കകം പിങ്ക് പൊലീസ് സ്ഥലത്തെത്തും. സ്ത്രീകള്‍ക്ക് എതിരെ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെ ഭാഗമായി ആണ് കേരള പോലീസ് പിങ്ക് പെട്രോളിംഗ് എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്.
Post Your Comments