GeneralNEWS

ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്നെ മേലാല്‍ വിളിക്കരുത്; ഏഷ്യാനെറ്റ് അവതാരകയോട് മാമുക്കോയ

ചാനലിലെ സംവാദ പരിപാടികളുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ വിളിച്ചു അഭിപ്രായം ചോദിക്കുന്നത് പല ചാനലുകാരുടെയും ഒരു ശീലമാണ്. ഫോണില്‍ വിളിച്ചു അഭിപ്രായം ചോദിക്കുമ്പോള്‍ താരങ്ങളും ഗൗരവമായ രീതിയില്‍ മറുപടി നല്‍കാറുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് നടന്‍ മാമുക്കോയ.ജലദൗര്‍ലഭ്യം കാരണം ഫോര്‍കും സ്പൂണും ടിഷ്യൂവും ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലെ പ്രധാന വിഷയം. ഇതുമായി ബന്ധപ്പെട്ടാണ് നടന്‍ മാമുക്കോയയുടെ അഭിപ്രായം അറിയാന്‍ അവതാരക നടനെ ഫോണില്‍ വിളിച്ചത്.എന്നാല്‍ അപ്രതീക്ഷിതമായ മാമുക്കോയയുടെ മറുപടി എല്ലാവരെയും ഞെട്ടിച്ചു. ഇതൊക്കെ മണ്ടന്‍ തീരുമാനങ്ങളാണ്. ഇതൊക്കെ സമയം കളയാനുള്ള ചര്‍ച്ചയാണ്. വെറുതെ ഇതൊക്കെ ചര്‍ച്ച ചെയ്ത് നേരം കളയാന്‍ എന്നെയെന്തിനാ വിളിച്ചത് എന്നായിരുന്നു മാമുക്കോയയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button