CinemaGeneralNEWS

സാങ്കേതികത വിദ്യയില്‍ പുത്തന്‍ പരീക്ഷണവുമായി മോഹന്‍ലാല്‍- ഉണ്ണികൃഷ്ണന്‍ ചിത്രം

സാങ്കേതികത വിദ്യയില്‍ പുത്തന്‍ പരീക്ഷണവുമായി ഒരുങ്ങുന്ന ചിത്രമാണ് ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ തയ്യാറാവുന്ന വില്ലന്‍ .

8കെ റെസല്യൂഷനിലാണ് ചിത്രം ചിത്രീകരിക്കുക. ‘റെഡി’ന്റെ ‘വെപ്പണ്‍’ സീരീസിലുള്ള ‘ഹെലിയം 8കെ’ എന്ന ക്യാമറയാണ് ‘വില്ലന്റെ’ ചിത്രീകരണത്തിന് ഉപയോഗിക്കുക. ഒരു സിനിമ പൂര്‍ണമായും 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമാവും. മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

‘ഗുഡ് ഈസ് ബാഡ്’ എന്ന ടാഗ്‌ലൈനില്‍ ആണ് ചിത്രം ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്.

തമിഴില്‍നിന്ന് വിശാലും ഹന്‍സികയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷി ഖന്നയുമൊക്കെ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കും വിഎഫ്എക്‌സിനും പ്രാധാന്യമുള്ള സിനിമയില്‍ ‘പുലിമുരുകനി’ല്‍ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാവും ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുക.

shortlink

Related Articles

Post Your Comments


Back to top button