കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥി മിഷേൽ ഷാജിയുടെ മരണത്തിൽ ദുഃഖം പങ്കുവച്ച് നടൻ ലാലു അലക്സ്. ഈ സംഭവത്തില്‍ കലൂർ പള്ളിയിലെ സെന്റ്. ആന്റണീസ് പുണ്യാളൻ ഒരു തെളിവ് തരുമെന്ന് ലാലു അലക്സ് പറയുന്നു. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്.
മിഷേലിന്റെ കുടുംബാംഗങ്ങളെ അറിയാമെന്നും അവരുടെ വീട്ടിൽ പോയി അവരോട് സംസാരിച്ചശേഷമാണ് താൻ വന്നിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കൾക്ക് അവരുടെ മക്കളെ പുറത്ത് പഠിക്കാൻ പോലും വിടാതായിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേരളത്തില്‍ ഒരു അച്ഛനും അമ്മയ്ക്കും പെണ്മക്കളെ വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയായി. ഈ സംഭവത്തില്‍ കാരണക്കാരായവരെ ഉടൻ കണ്ടെത്താൻ മാധ്യമങ്ങളും പൊതുസമൂഹവും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വീഡിയോയിൽ അവശ്യപ്പെടുന്നു.
Post Your Comments