വനിതാ ദിനത്തെക്കുറിച്ചും, ഫെമിനിസത്തെക്കുറിച്ചും ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രാജ്പുത് നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫെമിനിസമെന്നാല്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള മത്സരമല്ലെന്നും തുല്യതയാണെന്നും മിറ പറയുന്നു. മകള്‍ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവഴിച്ച ശേഷം വീണ്ടും ജോലിയിലേക്ക് മടങ്ങാന്‍ താല്പര്യമില്ലെന്നും എന്റെ മകള്‍ ഒരു നായക്കുട്ടിയല്ലെന്നും മിറ പറഞ്ഞതാണ് വിമര്‍ശനത്തിന് കാരണമായത്. ജോലിയെടുക്കുന്ന അമ്മമാര്‍ മക്കളെ സ്നേഹിക്കുന്നവരാണെന്നും മക്കള്‍ക്ക് വേണ്ടി പണിയെടുക്കുന്ന അമ്മമാര്‍ മക്കളെ നായക്കുട്ടിയായി കാണാറില്ലെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ മിറയുടെ മറുപടിക്കെതിരെ ഉയരുന്ന പ്രതികരണം.
Post Your Comments