എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മണിരത്നം- എആര്‍ റഹ്മാന്. ഈ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ കാലത്തെ അതിജീവിച്ച് എന്നും ആസ്വാദക മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. എന്നാല്‍ മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാട്രു വെളിയിടെയിലെ ഗാനങ്ങള്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ തന്നെ അതിലെ ‘സരട്ടു വണ്ടിയിലാ’ എന്ന ഗാനത്തെക്കുറിച്ച് വിവാദങ്ങളും തലപൊക്കുന്നു.
ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ‘സരട്ടു വണ്ടിയിലാ .. എന്ന ഗാനം ഒരു മലയാളം പാട്ടുമായി കടുത്ത സൗദൃശ്യം പുലര്‍ത്തുന്നുവെന്ന് സിനിമാ സംഗീത നിരൂപകനായ കാര്‍ത്തിക് ശ്രീനിവാസന് ചൂണ്ടിക്കാട്ടുന്നു.
2013 ല്‍ പുറത്തിറങ്ങിയ ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന മലയാള ചിത്രത്തിലെ ‘തനക്കും താരോ’ എന്ന ഗാനവുമായാണ് സരട്ടു വണ്ടിയിലായ്ക്ക് സൗദൃശ്യമുള്ളത്. മോഹന്‍ സിത്താരയാണ് ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത്.
Thannakkum Tharo, from the 2013 Malayalam film, Breaking News Live https://t.co/s8ixFpnNMF A lot like Kaatru Veliyidai's Saarattu Vandiyila!
— Karthik S (@milliblog) March 2, 2017
Post Your Comments