വിക്രം നായകനാകുന്ന ഗൗതം മേനോന് ചിത്രം വീണ്ടും പ്രതിസന്ധിയില്‍. നായികമാരുടെ കൊഴിഞ്ഞു പോക്കിനെ തുടര്‍ന്നും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നും ചിത്രീകരണം പ്രശ്നത്തിലായിരുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഇപ്പോള്‍
ധ്രുവനച്ചത്തിരത്തിന്റെ ഛായാഗ്രാഹകന്‍ ജോമോന് ടി ജോണ്‍ ചിത്രത്തില്‍ നിന്നും പിന്മാറി. പകരം സന്താന കൃഷ്ണന് ചുമതലയേല്‍ക്കും. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ മാറ്റം, കാരണം വ്യക്തമല്ല.
ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ടു കണ്ട്രീസ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച സന്താന കൃഷ്ണന് പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്റെ മകനാണ്.
ഋതു വര്‍മ നായികയായി വരുന്ന ധ്രുവനച്ചത്തിരം ഓഗസ്റ്റിലാണ് റിലീസ് ചെയ്യുന്നത്.
Post Your Comments