കഴിഞ്ഞ കുറച്ചു നാളുകളായി കോളിവുഡിലെ വലിയ ചര്‍ച്ചയാണ് ഗായിക സുചിത്രയുടെ ട്വീറ്റുകള്‍. താരങ്ങളുടെ മോശം ചിത്രങ്ങള്‍ പുറത്തുവിടുന്ന ട്വീറ്റുകള്‍ വലിയ രീതിയില്‍ വ്യാപകമാകുന്നു. ഇതില്‍ വന്‍ വിമര്‍ശനം സമൂഹത്തില്‍ ഉയരുകയാണ്. ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വിറ്ററില്‍ കുറിച്ച് ദിവസങ്ങളായി സംഭവിക്കുന്ന കാര്യങ്ങളില്‍ പോലീസും ഭരണകൂടവും ഗൗരവകരമായി എടുക്കണമെന്ന് ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് പാര്‍ട്ടി ആവശ്യപ്പെടുന്നു. സുചിത്രയും ചില സിനിമാ താരങ്ങളും യുവജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
സിനിമാലോകം എന്നാല്‍ മോശപ്പെട്ടതാണ്. ഇവിടെ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സുചി ലീക്ക്സിലൂടെ പുറത്തു വന്നിരിക്കുന്ന നടന്മാര്ക്കും സംവിധായകര്‍ക്കുമെല്ലാം തമിഴ്നാട്ടില്‍ ഒരുപാട് യുവ ആരാധകരുണ്ട്. അവരെല്ലാം ഈ താരങ്ങളെ മാതൃകയാക്കുന്നുണ്ട്. ഇത്തരം രീതികള്‍ വ്യാപകമാകുമ്പോള്‍ തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നത്. അതിനാല്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്യണം- ഐഎന്‍എല്‍പി നേതാവ് ജെ അബ്ദുള്‍ റഹീം അഭിപ്രായപ്പെട്ടു.
തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് സുചിത്ര ഒരു ചാനലില്‍ ലൈവായി പറഞ്ഞിരുന്നു. കൂടാതെ ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന പരാതി സുചിത്ര സൈബര്‍ സെല്ലില്‍ നല്കി.
Post Your Comments