CinemaNEWS

നമ്മുടെ ആഗ്രഹങ്ങള്‍ക്കൊപ്പം മറ്റുപലരും നമ്മളറിയാതെ പണിയെടുക്കും,അങ്ങനെയല്ലേ കമ്മട്ടിപ്പാടം വന്നത്; വിനായകന്‍

അവാര്‍ഡ്‌ പുരസ്കാരത്തിന്‍റെ നിറവില്‍ വിനയത്തോടെ പുഞ്ചിരിക്കുന്ന വിനായകനെ സോഷ്യല്‍ മീഡിയ ഇതുവരെയും വെറുതെ വിട്ടിട്ടില്ല. അഭിമുഖങ്ങളും സ്വീകരണങ്ങളുമോക്കെയായി താരവും തിരക്കിലാണ്.കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകനെ തേടി സംസ്ഥാന അവാര്‍ഡ്‌ എത്തിയത് കഴിഞ്ഞ ആഴ്ചയാണ്. മീഡിയകളില്‍ പൊതുവേ പ്രത്യക്ഷപ്പെടാറില്ലാത്ത താരത്തിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാനലുകാരുടെ ചോദ്യത്തിന് മുന്നിലെല്ലാം ഉത്തരം പറയേണ്ട അവസ്ഥയാണ്‌.

ജീവിതത്തില്‍ അഭിനയം തീരെ വശമില്ലാത്ത വിനായകന്‍ വളരെ സിമ്പിളായി ഓരോ ചോദ്യത്തിനും ഉത്തരം നല്‍കി കൊണ്ടേയിരിക്കുകയാണ്.

ഒരു നടന്‍ എന്ന രീതിയില്‍ എന്നെക്കുറിച്ച് ആധികാരികമായി പറയാനുള്ള അവാകാശമൊന്നും തനിക്കില്ലെന്നും, ആരെങ്കിലും അംഗീകരിച്ച് കഴിഞ്ഞു മീഡിയകളില്‍ വരാമെന്ന തീരുമാനത്തിലായിരുന്നു താനെന്നും വിനായകന്‍ പറയുന്നു.
‘കമ്മട്ടിപ്പാടം’ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. നമ്മുടെ ആഗ്രഹങ്ങള്‍ക്കൊപ്പം മറ്റുപലരും നമ്മളറിയാതെ പണിയെടുക്കും, എനിക്കുവേണ്ടി രാജീവ് രവി കഥയുണ്ടാക്കി, നിര്‍മാതാവ് പ്രേം പണമുണ്ടാക്കി. അങ്ങനെയല്ലേ കമ്മട്ടിപ്പാടം വന്നത്. വിനായകന്‍ വിനയത്തോടെ പ്രതികരിക്കുന്നു.

shortlink

Post Your Comments


Back to top button