CinemaGeneralNEWS

ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍  കയ്യില്ലാത്ത വസ്ത്രം ധരിച്ച് വരരുതെന്ന് സംഘാടകര്‍; അന്താരാഷ്ട്ര വനിതാ ദിനത്തിലുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായിക

 

ഒരു ചാരിറ്റി ഗ്രൂപ്പ് അവരുടെ വിമണ്‍സ് ഡേ പരിപാടിയുടെ അതിഥിയായി പങ്കെടുക്കാന്‍ സംവിധായിക ശ്രുതി നമ്പൂതിരിയെ ക്ഷണിച്ചു. നോട്ടീസില്‍ വയ്ക്കുന്നതിനായി ഒരു ഫോട്ടോ സംഘാടകയുടെ ആവശ്യപ്രകാരം അയച്ചുകൊടുത്തു. പെട്ടന്ന് ഫോട്ടോ വേണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട് തന്റെ ഫോണില്‍ ഉണ്ടായിരുന്നു ഒരു ഹൈറെസലൂഷന്‍ ഫോട്ടോ ആണ് ശ്രുതി ഇ മെയില്‍ ചെയ്ത് നല്‍കിയത്. സ്ലീവ് ലെസ് ടോപ്പ് ഇട്ട് നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അത്. ശ്രുതി നമ്പൂതിരിയുടെ മുഖം ടൈറ്റ് ക്രോപ്പ് ചെയ്ത നിലയില്‍ ഉപയോഗിച്ച പോസ്റ്ററിന് ഒപ്പം സംഘാടകയുടെ ഒരു മെസേജും വന്നു.

യാഥാസ്ഥിതികനായ ബിഷപ്പിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് പറഞ്ഞാണ് സംഘാടകര്‍ സിനിമാപ്രവര്‍ത്തകയായ ശ്രുതി നമ്ബൂതിരിയുടെ വസ്ത്രധാരണത്തിന് പരിധി നിശ്ചയിച്ചത്.

പരിപാടിയില്‍ ബിഷപ്പ് പങ്കെടുക്കുന്നുണ്ടെന്നും അതിനാല്‍ സ്ലീവ് ലെസ് വസ്ത്രം ഇട്ട് പരിപാടിയ്ക്ക് എത്തരുതെന്നും ആയിരുന്നു മെസേജില്‍ ഉണ്ടായിരുന്നു. യാഥാസ്ഥിതികനായ ബിഷപ്പിന് അത് ഇഷ്ടപ്പെട്ടേയ്ക്കില്ലെന്ന കാരണമാണ് സംഘാടക ചൂണ്ടി കാട്ടിയത്. വനിതാദിനത്തില്‍ പോലും സ്ത്രീകളുടെ വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിങ്ങള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു ശ്രുതി നല്‍കിയ മറുപടി.

ശ്രുതിയുടെ പോസ്റ്റ്‌

അപ്പോൾ ഇതാണ് സൂർത്തുക്കളെ വിമെൻസ് ഡെയ് യുടെ അങ്ങേ മുഖം. ഒരു ചാരിറ്റി ഗ്രൂപ്പ് അവരുടെ വിമെൻസ് ഡെയ് പരിപാടിയിൽ അതിഥിയായി പങ്കെടുക്കാമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു. നോട്ടിസ് പ്രിന്റ് ചെയ്യാൻ എന്റെ ഒരു ഹൈ റെസൊല്യൂഷൻ ഫോട്ടോ ആവശ്യപ്പെട്ട് സംഘാടക മെസെജ് അയച്ചപ്പോൾ ഞാൻ എന്റെ വർക്കിനിടയിലായിരുന്നു. പെട്ടെന്ന് വേണമെന്ന് അവർ ആവശ്യപ്പെട്ടതിനാൽ എന്റെ ഫോണിൽ ആകെയുണ്ടായിരുന്ന ഒരു ഹൈ റെസൊല്യൂഷൻ പിക്ച്ചർ ഞാൻ അവർക്ക് അപ്പോൾ തന്നെ അയച്ചുകൊടുത്തു. ആ ഫോട്ടോയിൽ ഞാൻ സ്ലീവ്ലെസ്സ് ടോപ്പ് ആയിരുന്നു ധരിച്ചിരുന്നത്. അത് കണ്ടയുടൻ (എന്റെ തലമാത്രം ക്രോപ്പ് ചെയ്ത് ഒട്ടിച്ച നോട്ടിസോടൊപ്പം ) താഴെക്കാണും പ്രകാരം സംഘാടകയുടെ മറുപടി വന്നു. ഒരു സ്ത്രീയെ അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യം പോലും നിഷേധിച്ച് തനത് ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ മാനിക്കാതെ ഇവരൊക്കെ എന്ത് സ്ത്രീദിനമാണ് ആഘോഷിക്കുന്നത്? ഈ കാപട്യത്തെയോർത്ത്, ഇത്തരം പരിപാടികളുടെ ഉദ്ദേശശുദ്ധിയെയോർത്ത് സഹതാപമാണ് തോന്നുന്നത്.

17202722_10212565813567327_5108324102339752554_n

shortlink

Related Articles

Post Your Comments


Back to top button