CinemaGeneralNEWS

അങ്കമാലി ഡയറീസിനെ വര്‍ഗ്ഗീയ വ്യാഖ്യാനം നടത്തിയ നിരൂപകന് ജോസ് പെല്ലിശേരിയുടെ മറുപടി

മലയാള സിനിമയില്‍ മാറ്റത്തിന്‍റെ ശബ്ദങ്ങള്‍ മുഴുങ്ങുകയാണ്. വന്‍കിട താരങ്ങള്‍ ഇല്ലാതെ 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ക്രിസ്തുമത പ്രകീര്‍ത്തനമാണെന്ന വിചിത്രവാദവുമായി ഒരു നിരൂപണം. ജനം ടിവി വെബ് സൈറ്റിലുള്ള നിരൂപണത്തിലാണ് ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന ഒരു സൃഷ്ടിയാണ് ഈ സിനിമയെന്നു രഞ്ജിത് ജി കാഞ്ഞിരത്തില്‍ വാദിക്കുന്നത്. ക്രൈസ്തവ ബിംബങ്ങളെ മഹത്വവല്‍ക്കരുന്ന സൃഷ്ടിയായാണ് നിരൂപകന്‍ ആമേനെയും ചിത്രീകരിച്ചിരിക്കുന്നു. എതായാലും അങ്കമാലി ഡയറീസിനെ വര്‍ഗ്ഗീയ വ്യാഖ്യാനം നടത്തിയ നിരൂപണത്തിന് പൊങ്കാലയിടുകയാണ് സോഷ്യല്‍ മീഡിയ.

കേരളത്തില്‍ ഒരധോലോകം വളര്‍ന്നു വരുന്നുണ്ട്. ഓരോ ചെറു നഗരങ്ങളിലും അവര്‍ വേര് പടര്‍ത്തിയിരിക്കുന്നു. യുവാക്കള്‍ ആഘോഷമാക്കുന്ന ഈ ക്രിമിനല്‍ വാസനയുടെ ഒന്നാം പ്രതിയാണ് മലയാള സിനിമ. ആയതിലേക്കു ലിജോ ജോസ് പെല്ലിശ്ശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രമെന്നും രഞ്ജിത് ജി കാഞ്ഞിരത്തില്‍ എഴുതുന്നു. . സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ തുടങ്ങി വളർന്നു വികസിച്ച ക്രിമിനൽ ഹീറോവൽക്കരണം എന്ന ദുഷിച്ച പ്രവണതയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണീ ചിത്രം.
സിനിമയിലെ ചെമ്പന്‍ വിനോദ് ജോസിന്റെ സംഭാഷണം പരാമര്‍ശിച്ച് ഇത് പോലുള്ള സിനിമകളെഴുതിയാല്‍ വാര്‍ക്കപ്പണിക്ക് പോകേണ്ടിവരുമെന്നും നിരൂപകന്‍ നിരീക്ഷിക്കുന്നു.

സിനിമാ പാരഡീസോ ക്ലബ്ബില്‍ ഇക്കാര്യം ചര്‍ച്ചയായപ്പോള്‍ സംവിധായകന്‍ ലിജോ പെല്ലിശേരി പ്രതികരണവുമായി എത്തി. ”നല്ല മനോഹരമായ റിവ്യൂ .ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി.രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം’ എന്നാണ് പരിഹാസരൂപേണ ലിജോ ജോസ് പെല്ലിശേരി  നടത്തിയ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button