GeneralNEWS

ബലാത്സംഗത്തേക്കാള്‍ വലിയ കുറ്റമായി ചുംബനം മാറുന്നു-ടൊവീനോ

എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറിയ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ നടന്‍ ടൊവീനോ തോമസ്‌. പട്ടാപ്പകല്‍ ബലാത്സംഗം നടന്നത് തടയാന്‍ പറ്റാത്തവര്‍ക്ക് പ്രണയിക്കുന്നവരെ തടയാന്‍ യാതൊരു അവകാശവുമില്ലെന്നാണ് ടൊവീനോ പറയുന്നത്. ബലാത്സംഗവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവും നടക്കുമ്പോള്‍ നോക്കിനിന്ന ആളുകളാണ് ഇപ്പോള്‍ ചൂരലുമായി ഇറങ്ങിയിരിക്കുന്നതെന്നും ടൊവീനോ കുറ്റപ്പെടുത്തി. ഒരു വ്യക്തി മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ അത് തടയാനാണല്ലോ ഇവിടെ നിയമവ്യവസ്ഥയുള്ളതെന്നും താരം ചോദിക്കുന്നു. ബലാത്സംഗത്തേക്കാള്‍ വലിയ കുറ്റമായി ചുംബനം മാറുന്നത് വളരെ മോശം അവസ്ഥയാണെന്നും യഥാര്‍ത്ഥ പ്രണയവും സ്‌നേഹവും ഇല്ലാതാകുന്നതാണ് നമ്മള്‍ നേരിടുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ടൊവീനോ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ടൊവീനോയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button