മീഡിയകളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലാത്ത വിനായകന്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയാതോടെ മീഡിയകള്‍ താരത്തെ വിടാതെ പിന്തുടരുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പറയുന്നതെന്തും പച്ചയായ കാര്യങ്ങള്‍ ആണെന്നും ജീവിതത്തില്‍ തനിക്ക് അഭിനയിക്കാനറിയില്ലെന്നും അവാര്‍ഡ് ലഭിച്ച ശേഷം വിനായകന്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എറണാകുളം പ്രസ് ക്ലബിലെ മീറ്റ് ദ പ്രസില്‍ വിനായകന്‍ സംസാരിക്കുമ്പോഴായിരുന്നു ഒരു മാധ്യമ പ്രവര്ത്തകന്റെ ചോദ്യത്തിന് വിനായകന്‍ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി പറഞ്ഞത്. വിവാഹം ഉടനെ ഉണ്ടാകുമോ? എന്ന ചോദ്യത്തിന് ഇനി കെട്ടിയാല്‍ ഭാര്യ തല്ലും എന്നായിരുന്നു വിനായകന്‍റെ രസകരമായ മറുപടി. അവാര്‍ഡ് കിട്ടിയാല്‍ സെല്ക്ടീവാകുമോ എന്ന ചോദ്യത്തിനും തന്‍റെ സ്വതസിന്ധമായ ശൈലിയിലായിരുന്നു വിനായകന്‍ മറുപടി നല്‍കിയത്. സെലക്ടീവാവാന്‍ മാത്രം പടങ്ങള്‍ ഇല്ലല്ലോ എന്നായിരുന്നു താരത്തിന്‍റെ മറുപടി. അന്യഭാഷാ ചിത്രങ്ങള്‍ ഒഴിവാക്കുകയാണെന്നും തമിഴിലും തെലുങ്കിലുമൊക്കെ 6-7 ദിവസം കെട്ടി തൂങ്ങി അടിവാങ്ങണമെന്നും വിനായകന്‍ ചിരിയോടെ പറയുന്നു.
Post Your Comments