CinemaGeneralNEWS

എട്ട് പുരസ്കാരങ്ങള്‍ ലഭിക്കേണ്ടതാണെന്ന വാദവുമായി ‘നവല്‍ എന്ന ജുവല്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍

കേരള ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ രഞ്ജിലാല്‍. മികച്ച ചിത്രം, ക്യാമറ, തിരക്കഥ, സംഗീതം കലാസംവിധാനം,മികച്ച നടി തുടങ്ങി എട്ട് പുരസ്കാരങ്ങള്‍ക്ക് യോഗ്യമായ സിനിമയായിരുന്നു തന്‍റെ സിനിമയെന്ന് രഞ്ജിലാല്‍ വാദിക്കുന്നു. ‘നവല്‍ എന്ന  ജുവല്‍’ ചിത്രത്തില്‍ ശ്വേതാ മേനോനും ഇറാനിയന്‍ നടി റീന്‍ ഖാദവുമാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് വേഷങ്ങളിലെത്തുന്ന ശ്വേതാ മേനോന്‍ ഒരു വേഷത്തില്‍ പുരുഷ കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നതെന്നും രണ്ട് കഥാപാത്രങ്ങളായി അനായാസമായ രീതിയില്‍ വേഷ പകര്‍ച്ച നടത്താന്‍ ഇവര്‍ക്ക് സാധിച്ചെന്നും സംവിധായകന്‍ പറയുന്നു. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അവാര്‍ഡിന് അയച്ചിരുന്നതായി സംവിധായകന്‍ പറഞ്ഞു, മേക്കപ്പിന് മാത്രമാണ് അവാര്‍ഡ്‌ ലഭിച്ചതെന്നും രഞ്ജിലാല്‍ ആരോപിക്കുന്നു.അവാര്‍ഡ് കമ്മിറ്റിയിലെ ചിലരുടെ ഇടപെടല്‍ കാരണമാണ് തന്‍റെ സിനിമകള്‍ക്ക്‌ അവാര്‍ഡ് കിട്ടാതെ പോയതെന്നും ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിലാല്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button