
ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ്‌ദത്തിന്‍റെ മകള്‍ തൃശാലയ്ക്ക് ബോളിവുഡില്‍ അഭിനയിക്കണമെന്നതാണ് ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ തൃശാലയുടെ ഇത്തരമൊരു ആഗ്രഹത്തിന് എതിരാണ് ബോളിവുഡ് സൂപ്പര്‍താരവും തൃശാലയുടെ പിതാവുമായ സഞ്ജയ് ദത്ത്. മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി താന്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ടെന്നും ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ഥിയായ അവളെ നല്ലൊരു കാമ്പസിലാണ് ചേര്‍ത്തിരിക്കുന്നതെന്നും സഞ്ജയ് ദത്ത് പങ്കുവെയ്ക്കുന്നു. അഭിനയം എളുപ്പമുള്ള പണിയല്ല അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ ഹിന്ദി പഠിക്കേണ്ടി വരും. അമേരിക്കന്‍ ഇംഗ്ലീഷ് കൊണ്ട് ബോളിവുഡില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സഞ്ജയ് ദത്ത് പറയുന്നു. തന്‍റെ പിതാവ് ഒരു തീരുമാനം എടുത്താല്‍ എടുത്തതാണെന്നും അതിനെക്കുറിച്ച് പിന്നീട് മിണ്ടാന്‍ പോലും കഴിയില്ലെന്നും മകള്‍ തൃശാലയും പറയുന്നു.
Post Your Comments