CinemaGeneralNEWS

‘ആ കാണും അവാര്‍ഡുകള്‍ ഒന്നും നമ്മുടേതല്ല എന്‍ മകനെ’ ഏഷ്യാനെറ്റിനെ പരിഹസിച്ച് ട്രോളര്‍മാര്‍

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അര്‍ഹിച്ചവരുടെ കൈകളില്‍ എത്തിയതോടെ ട്രോളര്‍മാര്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിനെ പരിഹസിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷം നിറയുന്നത്. ഏഷ്യാനെറ്റ് പ്രഖ്യാപിച്ച അവാര്‍ഡ്‌ നിര്‍ണയവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയവും താരതമ്യപ്പെടുത്തികൊണ്ടായിരുന്നു ട്രോളര്‍മാരുടെ പരിഹാസം. ചാനല്‍ റേറ്റിംഗ് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി മലയാളത്തിലെ മുന്‍ നിര താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ സോഷ്യല്‍ മീഡിയയില്‍ നേരെത്തെ തന്നെ പരിഹാസത്തിനിരെയായിരുന്നു. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ പുലിയ്ക്ക് ഒഴിച്ചു ബാക്കി എല്ലാവര്‍ക്കും ഏഷ്യാനെറ്റ് അവാര്‍ഡ്‌ നല്‍കിയെന്ന പരിഹാസവുമായി അന്നും ട്രോളര്‍മാര്‍ സജീവമായിരുന്നു. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അംഗീകരിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയത്തെ വാനോളം പുകഴ്ത്തുകയും ഏഷ്യാനെറ്റിനെ പരിഹസിക്കുകയും ചെയ്യുന്നതാണ് പുതിയ ട്രോള്‍ പോസ്റ്റുകള്‍.

di 4 d2 d4 d5

shortlink

Post Your Comments


Back to top button