CinemaGeneralNEWS

35 വർഷങ്ങൾക്ക് മുന്പ് അച്ഛന്‍; ഇപ്പോള്‍ മകള്‍

സിനിമാ മേഖലയില്‍ തലമുറ തലമുറയായി കടന്നു വരുന്നത് സ്വാഭാവികം. എന്നാല്‍ അതില്‍ ഒരു വ്യത്യസ്തത കാണുകയാണ് ഇപ്പോള്‍. ബാലതാരമായി കടന്നു വന്ന മീനാക്ഷിയാണ് ഇപ്പോള്‍ താരം.

മലയാളസിനിമയിൽ വളർന്നുവരുന്ന ബാലതാരങ്ങളിലൊരാളാണ് മീനാക്ഷി മഹേഷ്.  ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിക്കൊപ്പം മീനാക്ഷി അഭിനയിക്കുന്നത്. എന്നാൽ അതിലും വലിയൊരു സര്‍‌പ്രൈസ് ആണ് മീനാക്ഷി, മമ്മൂട്ടി ആരാധകർക്കായി പങ്കുവച്ചത്.

മീനാക്ഷിയുടെ അച്ഛന്‍ മഹേഷ്‌ 35 വർഷങ്ങൾക്ക് മുന്പ് മലയാള സിനിമയില്‍ ബാലതാരമായി കടന്നു വന്ന വ്യക്തിയാണ്. അന്ന് അച്ഛന്‍ ബാലതാരമായി അഭിനയിച്ച ആളിനൊപ്പം ഇന്ന് മകള്‍ അഭിനയിക്കുന്നു.

മീനാക്ഷിയുടെ അച്ഛൻ മഹേഷ് മോഹൻ മമ്മൂട്ടി സിനിമയിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ യവനികയിൽ മമ്മൂട്ടിയ്ക്കൊപ്പം മീനാക്ഷിയുടെ അച്ഛൻ അഭിനയിച്ചത്. സിനിമയിൽ മമ്മൂട്ടിക്കൊപ്പമുള്ള അച്ഛന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ മീനാക്ഷി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button