നടിയെ ആക്രമിച്ച സംഭവത്തിന്റെ പാശ്ചാത്തലത്തില് നടന് ദിലീപ് സമൂഹ മാധ്യമങ്ങളില് വേട്ടയാടപ്പെടുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ദിലീപ് രംഗത്ത് വന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇത്രയും വിശാലമായൊരു വിശദീകരണം ദിലീപ് ഇതാദ്യമായി ആരാധകരോട് പങ്കുവെയ്ക്കുകയാണ്. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനിടെ തേക്കിന്ക്കാട് മൈതാനിയിലായിരുന്നു ദിലീപ് ആരാധകരോട് വൈകാരികമായി പ്രതികരിച്ചത്.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇന്നലെ തേക്കിൻകാട് മൈതാനത്തു ജോർജേട്ടൻസ് പൂരം ഓഡിയോ റിലീസ് ഫങ്ങ്ഷനിൽ ഞാൻ സംസാരിച്ചതിന്റെ പൂർണ്ണരൂപം
“കുറച്ചു ദിവസങ്ങൾക്ക് മുൻപ്, എന്റെ കൂടെ ഏറ്റവും കൂടുതൽ പടത്തിൽ വർക്ക് ചെയ്ത എന്റെ സഹപ്രവർത്തക, നമ്മുടെ ഈ നാട്ടുകാരി… എല്ലാം നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്, ഒരു വലിയ ദുരന്തത്തിൽ പെടുകയും, നമ്മൾ എല്ലാവരും ഷോക്ക് ആയിട്ടുള്ള ഒരു സംഭവം ആയിരുന്നു. ഞാൻ ആദ്യമേ തന്നെ അവരെ വിളിച്ചു സംസാരിക്കുകയും ഒക്കെ ചെയ്തു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത് എന്റെ നേരെ തന്നെ വരുന്നത്.. ശരിക്കും പറഞ്ഞാൽ വെടിക്കെട്ട് നടക്കുന്നതിന്റെ നടുവിൽ പെട്ടപോലെ.. അവിടെ പൊട്ടണ് ഇവിടെ പൊട്ടണ്. എന്താണ് എന്ന് എനിക്ക് ഒന്നും മനസ്സിലായില്ല.. വലിയ ഒരു പുകമറ കഴിഞ്ഞപ്പോഴാണ് TV യിൽ.. ഗൂഢാലോചനയാണ് കൊട്ടേഷനാണ് എന്നൊക്കെ.. പിന്നീട് ആണ് എനിക്ക് മനസ്സിലായത് കൊട്ടേഷൻ എനിക്ക് ആയിരുന്നു .. കൊച്ചു കുട്ടികൾ , കുടുംബ സദസ്സുകൾ എല്ലാം എന്റെ ശക്തിയാണ്. അവരുടെ മനസ്സിൽ വിഷ വിത്ത് വിതയ്ക്കാൻ ഉള്ള ഒരു കൊട്ടേഷൻ ആയിരുന്നു എന്ന്. ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായത് ബോംബയിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് ഓൺലൈൻ ന്യൂസ് വെബ്സൈറ്റിൽ ആണ് ഇതിന്റെ ഒരു തുടക്കം വരുന്നത്. അതിനെ ഇന്റർനെറ്റ് മഞ്ഞ പത്രങ്ങൾ ഏറ്റു പിടിച്ചു വലിയ വാർത്തകൾ ആക്കി കൊണ്ടിരിക്കുന്നു. കാരണം പലപ്പോഴും പല വാർത്തകളും ഞാൻ മൈൻഡ് ചെയ്യാറില്ല. കാരണം എനിക്ക് പറയാൻ ഉള്ളപ്പോൾ ഞാൻ പ്രേക്ഷകരുടെ മുന്നിൽ നേരിട്ട് വരുന്ന ആളാണ് അത് കൊണ്ട് ഞാൻ അത് കാര്യമായി എടുത്തില്ല. നമ്മൾ ബഹുമാനിക്കുന്ന നമ്മൾ വിശ്വസിക്കുന്ന നമ്മളുടെ പത്രങ്ങളുടെ ആദ്യ പേജിൽ എന്റെ പേര് പറയാതെ, ഞാൻ ഉള്ള രീതിയിൽ ആലുവയിൽ താമസിക്കുന്ന പ്രമുഖ നടൻ… അത് കേരളത്തിലെ ജനങ്ങൾക്കു എല്ലാവർക്കും അറിയാം ഞാൻ ആണെന്ന് .. അങ്ങനെ ഒരു വാർത്ത ഒരു സുപ്രഭാതത്തിൽ വന്നപ്പോൾ ആണ് ഞാൻ അതിന്റെ സീരിയസ്നെസ്സ് മനസ്സിലാക്കുന്നത്. കാരണം എന്നെ പോലീസ് കൊണ്ട് പോയി ചോദ്യം ചെയ്തു, മഫ്ടിയിൽ എന്റെ വീട്ടിൽ പോലീസ് വന്നു എന്നൊക്കെയാണ് അതിലെ വാർത്തകൾ , അത് വളരെ സീരിയസ് ആയിട്ട് എടുത്തതാണ് ഞാൻ ആ നിമിഷം തന്നെ. കാരണം ഈ പത്രക്കാർക്ക് എല്ലാം ഒരു വിളക്ക് കൊളുത്തൽ ചടങ്ങിനോ എന്ത് ചടങ്ങിനും എന്നെ പെട്ടന്ന് വിളിച്ചാൽ ഞാൻ എത്തും .. എന്നെ ഈ പത്രക്കാർ ആരും വിളിച്ചു ചോദിച്ചിട്ടില്ല അങ്ങനെ ഉണ്ടായോ എന്ന് മാത്രമല്ല ഒരു പോലീസ് ഓഫിസേഴ്സിനെയും ഈ പത്രക്കാർ ചോദിച്ചിട്ടും ഇല്ല അന്വേഷിച്ചിട്ടുമില്ല.. ഒന്നും ഉണ്ടായിട്ടില്ല. വാർത്തകൾ ഞാൻ വായിച്ചു .. ഞാൻ പത്രക്കാരെ വിളിച്ചു ചോദിച്ചു ” എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് ചെയ്തത് നിങ്ങൾ ഏതെങ്കിലും പോലീസ് ഓഫിസേഴ്സിനോട് ചോദിച്ചോ എന്നെ ചോദ്യം ചെയ്തോ? എന്റെ വീട്ടിൽ മഫ്ടിയിൽ പോലീസ് വന്നോ? എന്നെ ഫോണിൽ പോലീസ് വിളിച്ചിട്ടുണ്ടോ? അപ്പോൾ അവർ പറഞ്ഞ മറുപടി “അത് ഞങ്ങൾക്ക് തെറ്റ് പറ്റി പോയി സോറി.. ഞങ്ങൾ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല ” പക്ഷെ ആ പത്രം ആരും തിരുത്തി കൊടുത്തു പോലും ഉണ്ടായിട്ടില്ല. എന്റെ പ്രേക്ഷകരോട് പറയാൻ ഉള്ളത് ഞാൻ ഫേസ്ബുക്ക് പോസ്റ്റിൽ ഞാൻ ഒരു കുറിപ്പ് ഇട്ടു. എനിക്ക് ജനങ്ങളോട് ആണ് സംസാരിക്കേണ്ടത് .. അപ്പോൾ ചാനൽ എല്ലാം കൂടി എന്റെ അടുത്തേക്ക് വന്നു നിങ്ങൾ സംസാരിക്കണം. ഞാൻ പറഞ്ഞു “എനിക്ക് നേരമില്ല സത്യമല്ലാത്ത ഒരു കാര്യത്തിനെ കുറിച്ച് അവർക്കു ഫൂട്ടേജ് ഉണ്ടാക്കി കൊടുക്കാൻ എനിക്ക് നേരമില്ല “
ഞാൻ പണ്ട് കേട്ടിട്ടുണ്ട് ” മാധ്യമ വേട്ട ” അത് കൂടുതൽ ബോംബെ ഒക്കെയാണ്. ഇമേജ് ഉള്ള ഒരാളുടെ ഇമേജ് നശിപ്പിക്കാൻ പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞു എങ്ങനെ എങ്കിലും ഇമേജ് നശിപ്പിക്കാൻ ഒരു Weapon ആക്കി മാറ്റുകയാണ്. ഞാൻ ഏറ്റവും കൂടുതൽ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. എനിക്ക് 17 വയസ്സുള്ള ഒരു മകളുണ്ട്, എനിക്ക് ഒരു അമ്മയുണ്ട്, ഒരു സഹോദരിയുണ്ട്. എന്റെ ജീവിതം എന്താ എന്ന് കേരള ജനതയ്ക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാണ് ..
എനിക്ക് അറിയാം ഇവിടെ ഇരിക്കുന്ന പലരും എന്നോട് ചോദിച്ചു ഇത് സത്യമാണോ. ദിലീപ് അങ്ങനെ ചെയ്യുമോ.. എനിക്ക് ഒരു പ്രശ്നം ഉണ്ടായപ്പോൾ ആരൊക്കെ എനിക്കുവേണ്ടി വന്നു എന്നത് ഞാൻ കണ്ടു. ശരിക്കും പറഞ്ഞാൽ മനസ്സ് തകർന്ന് ജീവിതം മടുത്ത ദിവസങ്ങളായിരുന്നു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. എന്റെ സഹ പ്രവർത്തകയുടെ… അതിന്റെ സത്യാവസ്ഥ പോലീസ് കണ്ടു പിടിക്കണം എന്നുള്ളത് എന്റെ കൂടെ ആഗ്രഹമാണ്, ആവശ്യമാണ്. അതിനു വേണ്ടിയാണു ഞാൻ പ്രാർത്ഥിക്കുന്നത്..
ഈ വടക്കുന്നാഥനെ സാക്ഷിയാക്കി പറയുകയാണ് ..
” മനസ്സാ വാചാ ഞാൻ അറിയാത്ത ഒരു തെറ്റിന്റെ പേരിലാണ് കഴിഞ്ഞ കൊറേ ദിവസങ്ങളായിട്ട് ഞാൻ ബലിയാടാകുന്നത് , എനിക്ക് നിങ്ങളോടെ സംസാരിക്കാനുള്ളൂ. എന്റെ പ്രേക്ഷകരോട് .. എന്നെ ഒരു മാധ്യമവും വളർത്തി വലുതാക്കിയിട്ടില്ല ഇവിടെ .. എന്നെ വളർത്തി വലുതാക്കിയത് നിങ്ങളാണ് എന്റെ പ്രേക്ഷകരാണ് എനിക്ക് നിങ്ങളോട് മാത്രമേ സംസാരിക്കാനുള്ളു. എനിക്ക് ഇവിടെ വിശ്വാസമുള്ളത് നിങ്ങളിലും ഈ ദൈവത്തിലും പിന്നെ ഇവിടത്തെ നിയമത്തിലും മാത്രമാണ് . ഞാൻ ഒരു തെറ്റ് ചെയ്താൽ കൊച്ചു കുഞ്ഞിനോട് പോലും മാപ്പ് പറയുന്ന ഒരാളാണ്, ഞാൻ മനുഷ്യനാണ്. എന്റെ പ്രേക്ഷകർ തരുന്നതിൽ നിന്ന് ഞാൻ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.. അത് പാവപ്പെട്ടവർ മുതൽ പണക്കാർ വരെ എന്റെ സിനിമ കാണാൻ വന്നു അവർ തരുന്ന പൈസ വച്ചാണ് ഞാൻ ചെയ്യുന്നത് . ഇത്രക്ക് ശത്രുക്കൾ എനിക്ക് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്. എന്റെ സഹ പ്രവർത്തകയുടെ ദുരന്തത്തിൽ എനിക്ക് സങ്കടമുണ്ട് പക്ഷെ അതിനെ മുൻ നിർത്തി എന്റെ ഇമേജ് കളയാൻ ശ്രമിച്ച ആ ഗൂഢാലോചനയാണ്. ഞാൻ പറയുന്നത് .. എല്ലാവരും പറഞ്ഞു കൊട്ടേഷൻ അത് സത്യസന്ധമായിട്ട് എനിക്ക് തന്നെയാണ്. എനിക്ക് ഈ അവസരത്തിൽ ഇവിടെ വരുമ്പോൾ .. പ്രത്യേകിച്ച് തൃശൂർ നാട്ടിൽ ഈ വടക്കുന്നാഥന്റെ മണ്ണിൽ ഞാൻ സംസാരിച്ചില്ലെങ്കിൽ അത് ശരിയാവില്ല. കാര്യം ഞാൻ ദൈവത്തിൽ മാത്രം വിശ്വസിക്കുന്ന ഒരാളാണ് .. അത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്”
Post Your Comments