CinemaGeneralNEWS

മണിയുടെ മരണത്തിലെ ദുരൂഹത; നിരാഹാരം അനിശ്ചിതകാലത്തേക്ക് നീട്ടി

നടൻ കലാഭവൻ മണിയുടെ മരണം സി ബി ഐ യെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു ദിവസത്തേക്ക് നടത്തിയ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സഹോദരന്‍ ആർ.എൽ.വി. രാമകൃഷ്ണൻ. മണിയുടെ മരണം സംബന്ധിച്ച ഫോറൻസിക് പരിശോധനാ ഫലം അട്ടിമറിച്ചത് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ചാലക്കുടിയിൽ നിരാഹാര സമരം ആർ.എൽ.വി. രാമകൃഷ്ണൻ ആരംഭിച്ചത്.

മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരം ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ സർക്കാർ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം ഉടൻ തുടങ്ങണമെന്ന് ബന്ധുക്കൾ പറയുന്നു. മണി മരിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button