പഴയകാലത്തെ ഹോളിവുഡ് സൂപ്പര്‍ താരം ആര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനോട് അവശേഷിക്കുന്ന ആഗ്രഹത്തെക്കുറിച്ച് ചോദിച്ചാല്‍ ജീവിതത്തില്‍ സംഭവിച്ച ഒരു തെറ്റ് തിരുത്തണമെന്നാണ് സൂപ്പര്‍ താരത്തിന്‍റെ മറുപടി. വീട്ടുവേലക്കാരിയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അവര്‍ക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ചതിനെക്കുറിച്ചുമൊക്കെ വൈകാരികമായി മറുപടി പറയുകയാണ് താരം.
മൈല്‍ഡ്രെഡ് ബെയ്‌ന എന്ന വേലക്കാരിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ആര്‍നോള്‍ഡിന് ആ ബന്ധത്തില്‍ ജോസഫ് എന്ന ഒരു മകനുമുണ്ട്. 2011-ലായിരുന്നു ഇതേക്കുറിച്ച് ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തുറന്നു പറഞ്ഞത്. ആര്‍നോള്‍ഡിന്റെ ദാമ്പത്യത്തെ ഈ സംഭവം കാര്യമായി ബാധിച്ചു. ഇതോടെ ഭാര്യ മരിയ ഷ്രിവര്‍ ആര്‍നോള്‍ഡുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതിനുശേഷം ഒറ്റയ്ക്ക് കഴിയുകയായിരുന്നു ആര്‍നോള്‍ഡ്. ഇപ്പോഴാണ് തനിക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന ആഗ്രഹവുമായി ആര്‍നോള്‍ഡ്. രംഗത്തെത്തിയത്.
നമുക്ക് പഴയ കാര്യങ്ങള്‍ തിരുത്താനോ മാറ്റാനോ കഴിയില്ല. ആകെ ചെയ്യാനാവുന്നത് മുന്നോട്ടു പോവുക എന്നതാണ്. നമുക്ക് പിന്നോട്ട് സഞ്ചരിക്കാനാവില്ല. ടെര്‍മിനേറ്ററെപ്പോലെ അതിന് കഴിയുമായിരുന്നെങ്കില്‍ ഞാന്‍ പിന്നോട്ട് സഞ്ചരിച്ച് പറയുമായിരുന്നു: ആര്‍നോള്‍ഡ്, അരുത്..
Post Your Comments