GeneralNEWS

അയാള്‍ക്ക് എന്നെ വിവാഹം ചെയ്യുന്നത് ഔദാര്യം പോലെയായിരുന്നു; വെളിപ്പെടുത്തലുമായി വിജയലക്ഷ്മി

അന്ധതയെ തോല്‍പ്പിച്ച് മുന്നേറിയ മലയാളത്തിന്‍റെ സ്വന്തം ഗായിക വൈക്കം വിജയലക്ഷ്മി വിവാഹം മുടങ്ങിയതിന്‍റെ പേരില്‍ തളര്‍ന്നിരിക്കാന്‍ തയ്യാറല്ലാത്ത ധീരയായ യുവതിയാണ്. തന്നെ വിവാഹം കഴിക്കാനിരുന്നയാള്‍ കല്യാണത്തിനു ശേഷം സംഗീതം അവസാനിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ വൈക്കം വിജയലക്ഷ്മി ഒറ്റവാക്കില്‍ മറുപടിയും നല്‍കി. സംഗീതം എന്‍റെ ശ്വസമാണ് അത് ഒരിക്കലും നിലയ്ക്കില്ലെന്നായിരുന്നു മലയാളത്തിന്‍റെ പ്രിയഗായികയുടെ മറുപടി.

പ്രവാസിയായ സന്തോഷുമായിട്ടായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

അയാള്‍ക്ക് തന്നോട് ദേഷ്യം മാത്രമായിരുന്നുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിജയലക്ഷ്മി വെളിപ്പെടുത്തുന്നു. ഇക്കാര്യം തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അങ്ങനെയൊന്നും ആവില്ലെന്നും ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും അവര്‍ തന്നെ ആശ്വസിപ്പിച്ചതായും വിജയലക്ഷ്മി വ്യക്തമാക്കുന്നു. അന്ധതയുടെ പേരില്‍ തന്നെ കളിയാക്കുകയും തന്റെ ഈ കുറവ് നോക്കിയാല്‍ അയാള്‍ നേടിയത് ഒന്നുമല്ലെന്നും അയാള്‍ പറഞ്ഞിരുന്നതായി വിജയലക്ഷ്മി പറയുന്നു. തന്നെ വിവാഹം ചെയ്യുന്നത് അയാള്‍ക്ക് ഔദാര്യം പോലെയായിരുന്നെന്നും വിജയലക്ഷ്മി പറയുന്നു.
അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹം വേണ്ടെന്ന് വെച്ച രാത്രിയില്‍ എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. ആ കച്ചേരിയോളം ആസ്വിദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല അന്ന് ഞാന്‍ സ്വതന്ത്രയായത് പോലെ തോന്നി. വിജയലക്ഷ്മി വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button