ടൊവിനോ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. കെ എസ് യു വിനെ മോശമായി ചിത്രീകരിച്ചെന്നും കെ എസ് യു വിജയിച്ച മഹാരാജാസിലെ ചരിത്രത്തെ വളച്ചൊടിക്കുകയുമാണ് ഈ ചിത്രം ചെയ്യുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു വരുന്ന സമയത്ത് ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലേത് പോലെ ഒരു കഥ മഹാരാജാസ് കോളേജില്‍ നടന്നിട്ടില്ലെന്ന് എസ്.എഫ്.എെയുടെ യൂണിറ്റ് സെക്രട്ടറി കെ.ഹരികൃഷ്ണന്‍.
കേരളത്തിലെ ക്യാംപസുകളില്‍ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് വലിയ സമരങ്ങള്‍ ഉണ്ടായ സാഹചര്യമാണ്. അത്തരത്തില്‍ അനുകൂലമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ സാഹചര്യങ്ങളെ ഇത്തരം സിനിമകള്‍ ഇല്ലാതാക്കുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.
മഹാരാജാസില്‍ ഇത്തരത്തില്‍ ഒരു കഥ നടന്നിട്ടില്ല. സിനിമയിലെ കഥയും മഹാരാജാസുമായിട്ട് യാതൊരു ബന്ധവുമില്ല. തെറ്റിദ്ധരിപ്പിക്കുന്നതാണിത്. സിനിമയുമായി ബന്ധപ്പെട്ട് കെ.എസ്.യു പറയുന്ന രീതിയിലുളള കഥയൊന്നുമല്ല കോളെജില്‍ നടന്നിട്ടുള്ളതും. സിനിമ കണ്ടതുകൊണ്ടും മഹാരാജാസില്‍ പഠിക്കുന്നത് കൊണ്ടും ഇക്കാര്യം വ്യക്തമായിട്ട് അറിയാമെന്നും ഹരികൃഷ്ണന്‍ പറയുന്നു.
വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന സിനിമയുടെ നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് പറഞ്ഞതുപോലെ എസ്എഫ്‌ഐ കേരളത്തില്‍ സൃഷ്ടിച്ച പൊതുബോധം സിനിമയ്ക്ക് ഗുണകരമായിട്ടുണ്ടെന്ന് വേണം മനസിലാക്കേണ്ടതെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. സിനിമയില്‍ കാണിക്കുന്ന തരത്തിലുളള സംഘട്ടനങ്ങളൊന്നും ഇന്ന് ക്യാംപസില്‍ നടക്കുന്നില്ല. പഴയകാലത്തില്‍ അഭിരമിക്കുന്നവരും കോളജില്‍ നിന്നും പടിയിറങ്ങിയവരുമൊക്കെയാണ് സിനിമയുടെ പേരില്‍ ചൂഷണം നടത്തുന്നതെന്നും ഹരി വ്യക്തമാക്കി
Post Your Comments