ഫേസ്ബുക്കില്‍ ട്രോളന്മാരെപ്പേടിച്ചു ഓടിപ്പോയ ജോയ് മാത്യു കടുത്ത പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആര്.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ പരിഹാസിച്ചാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
മൂന്ന് കോടി ജനങ്ങളുടെ ഭരണകര്‍ത്താവാണ് മുഖ്യമന്ത്രി പിണറായി വിജയന്. തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരാള്‍ ഒരു രൂപാവെച്ച് എടുത്താല്‍ തന്നെ മൂന്നുകോടി രൂപാ വരും അത് തനിക്ക് തന്നേക്കാം എന്തിനാന്ന് വെച്ചാല്‍ തന്നെപ്പോലെ തലക്ക് വെളിവില്ലാത്തവരുടെ ചികില്‍സാ ഫണ്ടിലേക്ക്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയന് ഒരു പാര്‍ട്ടിയുടെ നേതാവാണെങ്കിലും അതിലുപരി മൂന്ന് കോടി ജനങ്ങളുടെ രക്ഷിതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. അതിനെ ഞങ്ങള്‍ വിമര്‍ശിക്കും. അത് കണ്ടിട്ട ആരും വരണ്ടായെന്നും ജനങ്ങളുടെ ഭരണകര്‍ത്താവിന്റെ തലയ്ക്ക് വിലയിടുന്നതിനെ പ്രതിപക്ഷ കക്ഷികള്‍ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇരുപത്തിനാലു മണിക്കൂറില്‍ ഞാന്‍ തോറ്റു തൊപ്പിയിട്ട് തിരിച്ചു വന്നിരിക്കുന്നു രണ്ടു ലക്ഷത്തില്‍പ്പരം പേര്- അതില്‍ വിമര്‍ശകരുണ്ട്
അനുകൂലികളും പ്രതികൂലികളുമുണ്ട് തമാശക്കാരുടെ ഒരു പട തന്നെയുണ്ട് കൂടാതെ കുറച്ച് സ്നേഹ ഭീഷണിക്കാരും
ഇത്രയും പേര നിരാശപ്പെടുത്തിയാല്‍ എനിക്ക് ശാപം കിട്ടുമത്രെ- അതിനാല്‍ ഞാന്‍ തിരിച്ചുവരുന്നു.
തിരിച്ചുവരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ഒരു വിഡ്ഡി വിലയിട്ടത് വെറും ഒരു കോടി രൂപ !
കാര്യം ഞങ്ങള്‍ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കും തെറ്റു കണ്ടാല്‍ ചൂണ്ടിക്കാണിക്കും അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണു – ഞങ്ങളുടെ അവകാശവുമാണു അതൊക്കെക്കണ്ട് ഒരു കോടി രൂപാ സഞ്ചിയിലിട്ട് ഇങ്ങോട്ട് വരണ്ട കുണ്ടാ-
മൂന്ന് കോടിജനങ്ങളുടെ ഭരണകര്‍ത്താവാണു പിണറായി വിജയന് എന്ന മുഖ്യമന്ത്രി- തനിക്ക്
പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരാള്‍ ഒരു രൂപാവെച്ച് എടുത്താല്‍ തന്നെ മൂന്നുകോടി രൂപാ വരും അത് തനിക്ക് തന്നേക്കാം എന്തിനാന്ന് വെച്ചാല്‍ തന്നെപ്പോലെ തലക്ക് വെളിവില്ലാത്തവരുടെ ചികില്‍സാ ഫണ്ടിലേക്ക്- തലയില്‍ ആള്‍താമസമുള്ളവരും ഇതേ വിഡ്ഡിയാന്റെ സംഘടനയിലുണ്ടെന്നത് അറിഞ്ഞതില്‍ നമുക്കാശ്വസിക്കാം-
പിണറായി വിജയന് ഒരു പാര്‍ട്ടിയുടെ നേതാവായിരിക്കാം അതിലുപരി ഞങ്ങള്‍ മൂന്നുകോടി ജനങ്ങളുടെ രക്ഷിതാവാണു കുറ്റങ്ങളും കുറവുകളും കണ്ടേക്കാം പക്ഷെ ജനങ്ങളുടെ ഭരണകര്‍ത്താവിന്റെ തലക്ക് വിലയിടുന്നതിനെ പ്രതിപക്ഷ കക്ഷികള്‍ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല അതുകൊണ്ട് എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട് ,കേരളത്തിലേക്ക് വരേണ്ടതില്ല
Post Your Comments