ഒരു ചിത്രം പൂര്‍ത്തിയായാല്‍ എത്രയ്യും വേഗം അത് സിനിമാ പ്രേമികളുടെ മുന്പിലെത്തിക്കുകയെന്നതാണ് ഒരു സംവിധായകന്റെയും നടന്റെയും ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ പൂര്‍ത്തിയാക്കിയ ചലച്ചിത്രം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ 26 വര്‍ഷം കാത്തിരിക്കേണ്ടിവരുന്ന ഒരു സാഹചര്യത്തിലാണ് ഇറാനിയന്‍ സംവിധായകരില്‍ ഒരാളായ മുഹ്സിന് മക്മല്‍ബഫ്. അദ്ദേഹത്തിന്റെ ചിത്രമായ ‘ദ നൈറ്റ്സ് ഓഫ് സായെന്‍ദേഹ് റൂഡ്’ ആണ് ഇറാനിലെ സെന്‍സര്‍ ബോര്‍ഡിന്‍െറ വിലക്ക് കാരണം പ്രദര്ശനത്തിനെത്തതിരുന്നത്. എന്നാല്‍ ഇറാനിലെ വിലക്ക് നിലനില്‍ക്കെ തന്നെ ഇതരദേശത്ത് പ്രദര്ശനത്തിനൊരുങ്ങുകയാണ് ഈ ചിത്രം.
നരവംശ ശാസ്ത്രജ്ഞന്െറയും മകളുടെയും ഇസ്ലാമിക വിപ്ളവത്തിന് മുമ്പും ആ കാലഘട്ടത്തിലും അതിനുശേഷവുമുള്ള ജീവിതത്തിലൂടെ കടന്നുപോവുന്ന ഈ ചിത്രം 1990ല്‍ ഇറാനില്‍ നടന്ന ഫജ്ര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നേടിയിരുന്നു എന്നാല്‍ 100 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍നിന്നും 25 മിനിറ്റു വരുന്ന ഭാഗങ്ങള്‍ സംവിധായകന്‍െറ അനുമതിയില്ലാതെ സെന്‍സര്‍മാര്‍ കട്ട് ചെയ്യുകയായിരുന്നു. അതിനുശേഷം ഈ ചിത്രം എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല. ശനിയാഴ്ചയാണ് ലണ്ടനില്‍ ഇതിന്റെ ആദ്യ പ്രദര്‍ശനം.
1990ല്‍ ഈ സിനിമയെടുത്തപ്പോള്‍ വധഭീഷണിയടക്കം വന്‍ പ്രതിഷേധമാണ് ഇറാനില്‍ നിന്നും മക്മല്‍ബഫിന് നേരിടേണ്ടിവന്നത്.
Post Your Comments